പാലക്കാട് ∙ ‘സ്കൂൾ പരിസരത്തെ പെട്ടിക്കടയിൽ തിക്കിത്തിരക്കിയും കാത്തുനിന്നും വാങ്ങുന്ന ഈ മിഠായിയിൽ എന്തെങ്കിലും ലഹരിവസ്തു പുരട്ടിയിട്ടുണ്ടാകുമേ‍ാ? വീണ്ടും വീണ്ടും ഈ മിഠായി തിന്നാൻ പല കുട്ടികളും വല്ലാത്ത ധൃതികാണിക്കുന്നു. ഒന്നു സഹായിക്കണം’– കുട്ടികൾക്കിടയിലെ ലഹരി ഉപയേ‍ാഗം സംബന്ധിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ‘സ്കൂൾ പരിസരത്തെ പെട്ടിക്കടയിൽ തിക്കിത്തിരക്കിയും കാത്തുനിന്നും വാങ്ങുന്ന ഈ മിഠായിയിൽ എന്തെങ്കിലും ലഹരിവസ്തു പുരട്ടിയിട്ടുണ്ടാകുമേ‍ാ? വീണ്ടും വീണ്ടും ഈ മിഠായി തിന്നാൻ പല കുട്ടികളും വല്ലാത്ത ധൃതികാണിക്കുന്നു. ഒന്നു സഹായിക്കണം’– കുട്ടികൾക്കിടയിലെ ലഹരി ഉപയേ‍ാഗം സംബന്ധിച്ചു ക്ലാസെടുത്തുകെ‍ാണ്ടിരുന്ന എക്സൈസ് സിഐയും ലഹരിവിരുദ്ധസെൽ സംസ്ഥാന നേ‍ാഡൽ ഒ‍ാഫിസറുമായ പി.കെ.സതീഷിന് കുറച്ചു മിഠായികൾ കൈമാറി ഒരു അധ്യാപികയാണ് ഈ ചോദ്യം ഉന്നയിച്ചത്. ലഹരി ഉപയേ‍ാഗം ഉണ്ടാക്കുന്ന അപകടവും അനുഭവവുമാണ് പലർക്കും ചേ‍ാദിക്കാനും പറയാനുമുണ്ടായിരുന്നത്. 

കുട്ടികളുടെ സ്വഭാവത്തിൽ പെട്ടെന്നു വരുന്ന മാറ്റം, ഒറ്റപ്പെട്ടു നടത്തം, ആശാസ്യമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർ‌പ്പെടൽ, നിർദേശങ്ങൾ നൽകിയാൽ അക്രമാസ്തമാകുന്ന രീതി, ഭീഷണിപ്പെടുത്തൽ, ചില സംഭവങ്ങൾ അറിയിച്ചിട്ടും ബന്ധപ്പെട്ട വകുപ്പിന്റെ നടപടിയില്ലാത്ത സ്ഥിതി തുടങ്ങിയവയെല്ലാം അവർ പെ‍ാലീസ്, എക്സൈസ് ഉദ്യേ‍ാഗസ്ഥരുമായി പങ്കുവച്ചു. ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി പൊലീസ് നടപ്പാക്കുന്ന ‘യേ‍ാദ്ധാവ്’ പദ്ധതിയുടെ ഭാഗമായി ജില്ലാ പെ‍ാലീസിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ശിൽപശാലയിലായിരുന്നു ഈ ആശങ്കകൾ. വിദ്യാർഥികൾ വലിയതേ‍ാതിലാണ് ലഹരിവസ്തുക്കളുടെ കാരിയർമാരായി മാറുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികളുടെ ബാഗ് സുരക്ഷിതത്വത്തിന്റെ ഭാഗമായി പരിശേ‍ാധിക്കാൻ രക്ഷിതാക്കൾ മറക്കരുതെന്നും അധികൃതർ നിർദേശിച്ചു.‌ 

ADVERTISEMENT

മന്ത്രി കെ.കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പെ‍ാലീസ് മേധാവി ആർ.വിശ്വനാഥൻ അധ്യക്ഷനായി. ഡിവൈഎസ്പിമാരായ എം.അനിൽകുമാർ, ആർ.ശ്രീകുമാർ, ആർ.രാജു, സി.സുന്ദരൻ, ആർ.അശേ‍ാകൻ, വി.എ.കൃഷ്ണദാസ്, എൻ.മുരളീധരൻ, വി.സുരേഷ്, ഒയിസ്ക സംസ്ഥാന ജനറൽ സെക്രട്ടറി ഡേ‍ാ.എൻ.ശുദ്ധേ‍ാധനൻ, നൂറണി ഗ്രാമ സമുദായം ഭാരവാഹി എൻ.വി.ശിവരാമകൃഷ്ണൻ, ജില്ലാ ജനമൈത്രി എഡിഎൻഒ വി.ആറുമുഖൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി സൈക്കോളജിസ്റ്റ് ഡോ. എം.ശരത്, സാമൂഹികനീതി വകുപ്പ് കൗൺസിലർ മാത്യു ജോസഫ് എന്നിവരും ക്ലാസെടുത്തു. കേ‍ാഴിപ്പാറ ഗവ.ഹൈസ്കൂളിന്റെ ലഹരിവിരുദ്ധ ഷേ‍ാർട്ട് ഫിലിം പ്രദർശനവും എസ്പിപിഒയുടെ ലഹരിവിരുദ്ധ ബേ‍ാധവൽക്കരണ നൃത്തവും ഉണ്ടായിരുന്നു.

ലഹരിമുക്ത കേരളം ക്യാംപെയ്ൻ കോട്ടമൈതാനത്ത് നാളെ 1000 ബലൂൺ ഉയരും

ADVERTISEMENT

പാലക്കാട് ∙ ‘ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ’ എന്ന സന്ദേശവുമായി ജില്ലാ ഇൻഫർമേഷൻ ഓഫിസും എക്‌സൈസ് വകുപ്പും ചേർന്ന് നാളെ രാവിലെ 10.30ന് കോട്ടമൈതാനത്ത് സംഘടിപ്പിക്കുന്ന ലഹരിമുക്ത കേരളം ക്യാംപെയ്നിന്റെ ഭാഗമായി മന്ത്രിമാരുടെ സാന്നിധ്യത്തിൽ 1,000 ബലൂണുകൾ ഉയർത്തും.

ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 9നു ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാവും.വി.കെ.ശ്രീകണ്ഠൻ എംപി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിമുക്തി കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കും. തുടർന്നു സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരിവിരുദ്ധ സന്ദേശം ഓൺലൈനായി വിദ്യാർഥികളെ കേൾപ്പിക്കും.

ADVERTISEMENT