പാലക്കാട്∙ ജില്ലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും നവരാത്രി ആഘോഷങ്ങളുടെ നിറവിൽ. ക്ഷേത്രങ്ങളിൽ പൂജവയ്പ് നടന്നു. ഇന്ന് ആയുധപൂജ. മഹാനവമിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ദുർഗാഷ്ടമി പൂജ വരെയുള്ള ഒൻപതു ദിവസം വിവിധ പരിപാടികളും പൂജകളുമാണു ക്ഷേത്രങ്ങളിൽ നടന്നത്. നാളെ വിജയദശമിദിനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജില്ലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും നവരാത്രി ആഘോഷങ്ങളുടെ നിറവിൽ. ക്ഷേത്രങ്ങളിൽ പൂജവയ്പ് നടന്നു. ഇന്ന് ആയുധപൂജ. മഹാനവമിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ദുർഗാഷ്ടമി പൂജ വരെയുള്ള ഒൻപതു ദിവസം വിവിധ പരിപാടികളും പൂജകളുമാണു ക്ഷേത്രങ്ങളിൽ നടന്നത്.

നാളെ വിജയദശമിദിനത്തിൽ വിദ്യാരംഭം കുറിക്കും. ദുർഗാഷ്ടമി ദിനത്തിൽ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ അഷ്ടപദി, സംഗീതക്കച്ചേരി എന്നിവ നടന്നു. മഹാനവമി ദിനമായ ഇന്ന് അക്ഷരശ്ലോക സദസ്സ്, സർവൈശ്വര്യ വിളക്കു പൂജ, സംഗീതക്കച്ചേരി, നൃത്തസന്ധ്യ എന്നിവ നടക്കും. വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ഭക്തിഗാനമഞ്ജരി, നൃത്തസന്ധ്യ എന്നിവയുണ്ടായിരുന്നു. ഇന്ന് പ്രഭാഷണം, നൃത്തനൃത്യങ്ങൾ, ഭക്തിഗാനമഞ്ജരി.

ADVERTISEMENT

പുത്തൂർ തിരുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതിയുടെ സമ്പൂർണ ദേവീമാഹാത്മ്യ പാരായണം. ചുണ്ണാമ്പുത്തറ മാരിയമ്മൻ, പേച്ചിയമ്മൻ കാളിയമ്മൻ ക്ഷേത്രത്തിലും വിവിധ പരിപാടികൾ.പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഒൻപതു മുതൽ 12.30 വരെ ലളിത സഹസ്രനാമ പാരായണവും അഖണ്ഡനാമ ജപവും.

കൊടുന്തിരപ്പുള്ളി അയ്യപ്പൻ ആദികേശവ പെരുമാൾ ഭഗവതി ക്ഷേത്രത്തിൽ സോപാന സംഗീതം, ആനയൂട്ട്, പഞ്ചവാദ്യം, തായമ്പക. മേലാമുറി ബാലവിനായകർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ വിവിധ കർമങ്ങൾ. അകത്തേത്തറ ചാത്തംകുളങ്ങര ക്ഷേത്രത്തിൽ ഭജന. പുതുപ്പരിയാരം ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിൽ വൈകിട്ട് 6നു നൃത്തനൃത്യങ്ങൾ, 7നു വാഹനപൂജ എന്നിവ നടക്കും. മേലാമുറി ശക്തിനഗർ പെരിയമ്മാരിയമ്മൻ തിരുകോവിലിൽ ഗണപതിഹോമം, അഭിഷേക അലങ്കാരപൂജ, ദീപാരാധന പ്രസാദവിതരണം.

ADVERTISEMENT

പാലക്കാട് കോട്ടയ്ക്കകം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ രാവിലെ 10 മുതൽ 12.30 വരെ സംഗീതക്കച്ചേരി, വൈകിട്ട് 6.30 മുതൽ 8.30 വരെ നൃത്തനൃത്യങ്ങൾ. കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം, പൂമൂടൽ, ചുറ്റുവിളക്ക്, നിറമാല, ദീപാരാധന.യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ ലളിതാംബികയ്ക്കു വിശേഷാൽ പൂജയും ത്രികാലപൂജയും നടക്കും.

പാലക്കാട് ശാരദ നഗർ ശാരദാംബാൾ ക്ഷേത്രം, കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം, മലമ്പുഴ ചെറാട് വനദുർഗ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും മഹാനവമിയോടനുബന്ധിച്ച് വിവിധ പരിപാടികളുണ്ട്. കൽപ്പാത്തി, നൂറണി, തെ‍ാണ്ടികുളം, തുടങ്ങിയ ഗ്രാമങ്ങളിലും വിവിധ പൂജാ കർമങ്ങളും പരിപാടികളും ഉണ്ടാകും.