പിരായിരി ∙ കൊടുന്തിരപ്പുള്ളി നാവക്കോട് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കല്ലേക്കാട് കള്ളിക്കാട് സ്വദേശി റിഷാദാണ് (24) അറസ്റ്റിലായത്. മറ്റു പ്രതികൾ ഉണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. സിഐ സുജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നാവക്കോട് സ്വദേശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിരായിരി ∙ കൊടുന്തിരപ്പുള്ളി നാവക്കോട് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കല്ലേക്കാട് കള്ളിക്കാട് സ്വദേശി റിഷാദാണ് (24) അറസ്റ്റിലായത്. മറ്റു പ്രതികൾ ഉണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. സിഐ സുജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

നാവക്കോട് സ്വദേശി അബ്ദുൾഹക്കീം (38) ആണ് ബുധനാഴ്ച രാത്രി എട്ടോടെ കുത്തേറ്റു മരിച്ചത്. നാവക്കോട് പെട്രോൾ പമ്പിനു സമീപം പഴയ ഇരുമ്പുസാധനങ്ങൾ വാങ്ങുന്ന ഹക്കീമിന്റെ കടയിലാണു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. കഴുത്തിലും നെഞ്ചിലും കുത്തേറ്റ ഹക്കീമിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 

ADVERTISEMENT

സംഭവത്തിനു ശേഷം നോർത്ത് സ്റ്റേഷനിൽ കീഴടങ്ങിയ റിഷാദിനെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ അറസ്റ്റ് ചെയ്തു.    ഇരുവരും ഒട്ടേറെ കേസുകളിൽ പ്രതികളാണ്. അറസ്റ്റിലായ റിഷാദിനെ ഇന്നു കോടതിയിൽ ഹാജരാക്കും. പൊലീസ് നടപടികൾക്കു ശേഷം ഇന്നലെ വൈകിട്ട് നാലോടെ ഹക്കീമിന്റെ മൃതദേഹം ആനിക്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.