താൽക്കാലിക നിയമനം പട്ടാമ്പി ∙ കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. 29ന് 11ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. അധ്യാപക ഒഴിവ് പട്ടാമ്പി ∙ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക നിയമനം

പട്ടാമ്പി ∙ കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. 29ന് 11ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ADVERTISEMENT

അധ്യാപക ഒഴിവ്

പട്ടാമ്പി ∙ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ അറബിക് ജൂനിയർ അധ്യാപക താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 28ന് 10ന് കൂടിക്കാഴ്ച നടത്തും.

പട്ടയ അദാലത്ത് 28നും 3നും

പട്ടാമ്പി ∙ ഒറ്റപ്പാലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടാമ്പി ലാൻഡ് ട്രൈബൂണലിൽ പട്ടയത്തിന് അപേക്ഷ നൽകി 2022 ഒക്ടോബർ 31  വരെ എസ്എം നമ്പർ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകർക്ക് പട്ടാമ്പി താലൂക്ക് ഓഫിസിൽ 28നും ഡിസംബർ 3 നും സ്പെഷൽ പട്ടയ അദാലത്ത് നടത്തുമെന്ന് പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ അറിയിച്ചു. .

ADVERTISEMENT

എസ്എം ബുക്ക്‌ ചെയ്ത നമ്പറും ലഭ്യമായ മറ്റു രേഖകളും സഹിതം പട്ടാമ്പി ഓഫിസിൽ മേൽ തിയ്യതികളിൽ നേരിൽ ഹാജരാകണമെന്നും അറിയിച്ചു. ഫോൺ.. 9744205828

ടെറസ് ഫാമിങ്:അപേക്ഷിക്കാം 

പട്ടാമ്പി ∙ ഓങ്ങല്ലൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ നടപ്പിലാക്കുന്ന ടെറസ് ഫാമിങ് വനിതകൾക്ക് എച്ച് ഡിപി ഇ ചട്ടികൾ ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്തുന്നതിന് അപേക്ഷ നൽകാം.

ഒരു യൂണിറ്റിൽ 25 ചട്ടികൾ ഉണ്ടാവും ആവശ്യമുള്ള വനിതാ കർഷകർ/വനിതകൾ കൃഷി ഭവനിൽ |അടുത്തമാസം 5ന് മുൻപ് അപേക്ഷ നൽകണം.

ADVERTISEMENT

ആകെ ചെലവ് ഒരു യൂണിറ്റിന് 6000 രൂപയാ|ണ്. 75 % സബ്‌ സിഡി നിരക്കിലാണ് വിതരണം ചെയ്യുക.

കർഷകർ 1500 രൂപ മാത്രം അടച്ചാൽ മതി. യൂണിറ്റ് കർഷകരുടെ വീട്ടിൽ എത്തിച്ചു നൽകും. ഇപ്പോൾ കൃഷിഭവനിൽ അപേക്ഷ നൽകണം .ഗുണഭോക്തൃ വിഹിതം യൂണിറ്റ് വിതരണം ചെയ്യുമ്പോൾ നൽകിയാൽ മതി. ഡിസംബർ 10 ന് മുൻപ് വിതരണം പൂർത്തിയാക്കുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

റഗ്ബി ടീം തിരഞ്ഞെടുപ്പ്

പട്ടാമ്പി ∙ പാലക്കാട് ജില്ല സബ്ജൂനിയർ റഗ്ബി ടീമിനുള്ള സെലക്ഷൻ ട്രയൽസ് 28ന് വൈകിട്ട് 3 ന് പട്ടാമ്പി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009, 2010, 2011 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്കും, പെൺകുട്ടികൾക്ക് പങ്കെടുക്കാം. . വയസ്സ് തെളിയിക്കുന്ന രേഖ നിർബന്ധമായും നൽകണം. ഫോൺ. 8943041758.