പാലക്കാട് ∙ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്നു നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി ട്രെയിനിൽ കടത്തിയ 6.2 കിലോ കഞ്ചാവു പിടികൂടി. എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ധൻബാദ്–ആലപ്പുഴ എക്സ്പ്രസിൽ നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്നു നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി ട്രെയിനിൽ കടത്തിയ 6.2 കിലോ കഞ്ചാവു പിടികൂടി. എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ധൻബാദ്–ആലപ്പുഴ എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ 4 കിലോഗ്രാം കഞ്ചാവുമായി കോട്ടയം എടചൊട്ടി സ്വദേശി മുഹമ്മദ് നയിഫിനെ (21) അറസ്റ്റ് ചെയ്തു.

മുഹമ്മദ് നയിഫ് കൊച്ചിയിലെ സ്വകാര്യ കോളജിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.വിശാഖപട്ടണത്തു നിന്നു വാങ്ങിയ കഞ്ചാവ് കൊച്ചിയിലെത്തിച്ചു കോളജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു വിൽപന നടത്തുകയാണു ലക്ഷ്യമിട്ടതെന്നും സംസ്ഥാനാന്തര ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും എക്സൈസ് സ്പെഷൽ സ്ക്വാഡ് അറിയിച്ചു.

ADVERTISEMENT

പറളി റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പറളി എക്സൈസ് റേഞ്ചും ചേർന്നു നടത്തിയ പരിശോധനയിൽ 2.2 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി ബഹ്‌റുൽ ഇസ്‌ലാമിനെ (29) അറസ്റ്റ് ചെയ്തു. അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കെത്തിച്ച കഞ്ചാവാണ് ഇയാളിൽ നിന്നു പിടികൂടിയത്. പിടികൂടിയ കഞ്ചാവിനു 5 ലക്ഷം രൂപയിലേറെ വിലമതിക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.