രണ്ടാം ദിനം രാവിലെ ആദ്യം തിരക്കിയതു നൃത്ത മത്സരങ്ങൾ നടക്കുന്ന വേദികളാണ്. അറിയാം, നൃത്തം വൈകിയേ തുടങ്ങൂവെന്ന്. അതാണല്ലോ പതിവ്... എന്നാലൊന്നു കറങ്ങിയിട്ടു വരാം. ഒരുക്കങ്ങളുടെ പതിവു കാഴ്ചകൾക്കു വല്യ മാറ്റമൊന്നുമില്ല. സമയം 11.15. വേദി ഒന്ന്. ഭരതനാട്യം തുടങ്ങാറായി. കഴിഞ്ഞ ദിവസത്തേപ്പോലെ നിന്നു കാണാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ദിനം രാവിലെ ആദ്യം തിരക്കിയതു നൃത്ത മത്സരങ്ങൾ നടക്കുന്ന വേദികളാണ്. അറിയാം, നൃത്തം വൈകിയേ തുടങ്ങൂവെന്ന്. അതാണല്ലോ പതിവ്... എന്നാലൊന്നു കറങ്ങിയിട്ടു വരാം. ഒരുക്കങ്ങളുടെ പതിവു കാഴ്ചകൾക്കു വല്യ മാറ്റമൊന്നുമില്ല. സമയം 11.15. വേദി ഒന്ന്. ഭരതനാട്യം തുടങ്ങാറായി. കഴിഞ്ഞ ദിവസത്തേപ്പോലെ നിന്നു കാണാൻ വയ്യ. വേഗം സീറ്റ് പിടിച്ചു. 11.20നു മത്സരം തുടങ്ങി. മെയിൻ സ്റ്റേജിന് ഒരു ‘ഗുമ്മില്ലല്ലോ’. കുറച്ചു കഴിഞ്ഞപ്പോൾ നടുവൊന്നു നിവർത്തി, എഴുന്നേറ്റു നടന്നു. അടുത്ത ലക്ഷ്യം കുച്ചിപ്പുഡി. വേദി 4. കാണികൾ കൊള്ളാം. 

കുടിവെള്ളത്തിന്റെ അവസ്ഥ ഡാർക്ക് തന്നെ. വീട്ടിന്ന് ഇറങ്ങുമ്പോൾ തന്നെ കുപ്പിയിൽ വെള്ളം കരുതിയതിനാൽ കാശു ലാഭിച്ചു. സമയം രണ്ട്, ഭക്ഷണശാലയിലെത്തി. എന്തോ സീൻ ഇല്ലാത്തതിനാൽ ഭക്ഷണം കഴിച്ച് ഒന്നാം വേദിയിൽ എത്തിയപ്പോൾ ഭരതനാട്യം ജഡ്ജ്മെന്റിനെ ചൊല്ലി വേദിയിൽ സിറ്റ്യുവേഷൻ ഡാർക്ക്. അവസാനം പൊലീസ് ഇടപെട്ടു പരിഹാരം കണ്ടു. വേദിയിൽ രക്ഷിതാക്കൾ തല്ലുമാല തീർക്കാനുള്ള സാധ്യത മുന്നിൽ കണ്ടു നൈസായി സ്ക്യൂട്ടായി.

ADVERTISEMENT

‘അയ്യയ്യയ്യോ....’ ഡ്യൂഡിനും സംശയം.. അല്ല ഇപ്പോൾ കുട്ടികളെല്ലാം ഒന്നിനൊന്നു മികച്ചതായിട്ടല്ലേ കളിച്ചത്? അപ്പോൾ പിന്നെ എങ്ങനെ ഒന്നാം സ്ഥാനക്കാരെ കണ്ടെത്തും? ചായം പൂശി രാവിലെ മുതൽ കട്ട പോസ്റ്റായി അവസരം കാത്തിരുന്നു വേദിയിലെത്തിയവർ ഇത്ര എനർജറ്റിക്കായി എങ്ങനെ പെർ‍ഫോം ചെയ്യുന്നു? ഇങ്ങനെ ലേറ്റായി മത്സരം തുടങ്ങുന്നതിൽ ബാലാവകാശ ലംഘനമില്ലേ കൂട്ടുകാരേ ?

വിധികർത്താക്കൾക്കു മത്സരാർഥികളെ മനസ്സിലാക്കാൻ കോഡ് ഭാഷയും ഒരേ നിറം വസ്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെന്നു പലരും പരാതിയും പറയുന്നുണ്ട്. 2 വർഷത്തിനു ശേഷമെത്തിയ കലോത്സവത്തെ കുട്ടികൾ എത്ര ആവേശത്തോടെയാണു സ്വീകരിച്ചത്. എന്നാൽ, മത്സരം കഴിഞ്ഞു പലരും വേദിവിട്ടു കരഞ്ഞുകൊണ്ടിറങ്ങി Z ആയി മോനൂസേ! എന്നു ചങ്കിനോടു പറയുന്നതു കേട്ടു ഡ്യൂഡിനും സങ്കടം. 

ADVERTISEMENT

ഉദ്ഘാടനത്തിനു സംവിധായകൻ ലാൽ ജോസ് എത്തുമെന്നറിഞ്ഞതോടെ എൻഎസ്എസ് കെപിടി ഗ്രൗണ്ടിലെത്തി. നൈസിനു ലാൽ ജോസിനൊപ്പം സെൽഫിയെടുത്തു. അടുത്ത സിനിമയിൽ ഒരു അവസരം തരുമോന്നു മുഖത്തു നോക്കിയങ്ങു ചോദിച്ചു. എടുത്ത പടം #Manoramakalanila എന്ന ഹാഷ് ടാഗോടെ ഇൻസ്റ്റയിൽ പോസ്റ്റിട്ട് സ്കൂട്ടായി മച്ചാനേ...