തിരുപ്പൂർ∙ പൂ വില കുത്തനെ ഉയരുന്നു. മഴയും മഞ്ഞും കാരണം പൂക്കളുടെ ഉത്പാദനം പൊതുവെ കുറവാണ്. ഒപ്പം കേരളത്തിലടക്കം ഉത്സവ സീസൺ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുപ്പൂർ പൂമാർക്കറ്റിൽ മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഒരു കിലോയ്ക്ക് 3200 രൂപ നിരക്കിലാണ് വിൽപന നടന്നത്. ശബരിമല സീസൺ ആരംഭിച്ചതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പൂർ∙ പൂ വില കുത്തനെ ഉയരുന്നു. മഴയും മഞ്ഞും കാരണം പൂക്കളുടെ ഉത്പാദനം പൊതുവെ കുറവാണ്. ഒപ്പം കേരളത്തിലടക്കം ഉത്സവ സീസൺ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുപ്പൂർ പൂമാർക്കറ്റിൽ മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഒരു കിലോയ്ക്ക് 3200 രൂപ നിരക്കിലാണ് വിൽപന നടന്നത്. ശബരിമല സീസൺ ആരംഭിച്ചതും പൂവിന്റെ വരവ് കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

പല്ലടം റോഡിലുള്ള ‌പൂമാർക്കറ്റിൽ നേരത്തെ ദിവസേന 20 ടൺ പൂക്കൾ വിൽപനക്കെത്തിയിരുന്നെങ്കിലും നിലവിൽ 10 ടൺ പൂക്കൾ മാത്രമാണ് എത്തുന്നത്. സാധാരണ ദിവസങ്ങളിൽ ഒരു കിലോ 400 രൂപ എന്ന നിരക്കിൽ വിറ്റു വരുന്ന മുല്ലമൊട്ടാണ് കിലോ 3200 എന്ന നിരക്കിലേക്ക് കുത്തനെ ഉയർന്നത്. ചമ്പങ്കി പൂവ് കിലോ 200, ജാതിമല്ലി 1200, പട്ടു പൂവ് 150, അരളി 320, ജമന്തി  200 എന്നീ നിലയ്ക്കാണ് വിൽപന നടന്നു വരുന്നത്.  നേരത്തെ ഒരു കിലോ പൂ വാങ്ങിയിരുന്ന വിലക്ക് 100 ഗ്രാം പൂ മാത്രം ലഭിക്കുന്ന അവസ്ഥ സ്‌ഥിരം ആവശ്യക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.