കോങ്ങാട് ∙ ലോകകപ്പ് ഫുട്ബോൾ താരങ്ങളുടെ ചിത്രം ആലേഖനം ചെയ്ത വിത്തു പേന നിർമാണം ഏറ്റെടുത്തിരിക്കുകയാണ് ഭിന്നശേഷിക്കാരായ സഹോദരിമാർ. 16-ാം മൈൽ കോടി കണ്ണത്ത് വീട്ടിൽ പ്രിയ, സുനിത എന്നിവരാണ് ലോകകപ്പ് ആവേശം പേനയിൽ നിറച്ചു നൽകുന്നത്. എല്ലിന്റെ ബലക്കുറവു കാരണം ഇരുവർക്കും കുട്ടിക്കാലം മുതൽ നടക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോങ്ങാട് ∙ ലോകകപ്പ് ഫുട്ബോൾ താരങ്ങളുടെ ചിത്രം ആലേഖനം ചെയ്ത വിത്തു പേന നിർമാണം ഏറ്റെടുത്തിരിക്കുകയാണ് ഭിന്നശേഷിക്കാരായ സഹോദരിമാർ. 16-ാം മൈൽ കോടി കണ്ണത്ത് വീട്ടിൽ പ്രിയ, സുനിത എന്നിവരാണ് ലോകകപ്പ് ആവേശം പേനയിൽ നിറച്ചു നൽകുന്നത്. എല്ലിന്റെ ബലക്കുറവു കാരണം ഇരുവർക്കും കുട്ടിക്കാലം മുതൽ നടക്കാൻ കഴിയില്ല. 

പരിമിതികൾക്കിടയിലും 4 വർഷമായി വിത്ത് പേന നിർമാണം നടത്തി ചെറിയ തോതിലുള്ള വരുമാനം നേടാനുള്ള ശ്രമത്തിലാണ് ഇവർ. കഴിഞ്ഞ ദിവസമാണ് വൈവിധ്യമാർന്ന പേന നിർമാണം സംബന്ധിച്ച ആശയം ഉണ്ടായത്. സംഭവം സമൂഹ മാധ്യമം വഴി അറിഞ്ഞതോടെ ഒട്ടേറെ ഫുട്ബോൾ പ്രേമികൾ ഇഷ്ട താരങ്ങളുടെ ചിത്രം പതിപ്പിച്ച പേനയുടെ ആവശ്യവുമായി സമീപിക്കുന്നുണ്ട്. ലോകകപ്പ് കഴിയും വരെ ആവശ്യക്കാർ എത്തുമെന്ന് പ്രതീക്ഷയിലാണ് ഇവർ. 

ADVERTISEMENT

പരിസ്ഥിതി സൗഹൃദ രീതിയിൽ ആണ് ഇവരുടെ പേന നിർമാണം. കടലാസ് കൊണ്ടാണ് പേന ഉണ്ടാക്കുന്നത്. മാത്രമല്ല പേനയുടെ അറ്റത്ത് ഒരു പച്ചക്കറി വിത്ത് കൂടി ക്രമീകരിക്കും. ഉപയോഗം കഴിഞ്ഞ പേന ഉപേക്ഷിച്ചാൽ വിത്ത് മണ്ണിനടിയിൽ കിടന്നു മുളയ്ക്കും. വിവാഹം, പിറന്നാൾ, വിശേഷ ദിവസങ്ങളിൽ ആശംസകൾ എന്നിവ അറിയിച്ചുള്ള സ്റ്റിക്കർ പതിപ്പിച്ച പേന സമ്മാനമായി നൽകാൻ ആളുകൾ ഓർഡർ നൽകാറുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും ഇവരുടെ പേന പോകാറുണ്ട്. ആവശ്യക്കാർക്കു അയച്ചു നൽകുകയാണ് പതിവ്. 9562642552.