പായസ ചാലഞ്ച് ഇന്ന് : പാലക്കാട് ∙ പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എഴുപതോളം രോഗികൾക്കു ചികിത്സ ധനസഹായം നൽകാനും 2 വീടുകൾ നിർമിച്ചു നൽകാനും മെഗാ പായസം ചാലഞ്ച് ഇന്നു നടത്തും.പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, അമ്പലപ്പാറ, പട്ടാമ്പി എന്നീ സോണുകളായി തിരിച്ചാണ് ഓർഡറുകൾ എടുത്തത്. ദയയുടെ നൂറിലധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പായസ ചാലഞ്ച് ഇന്ന് : പാലക്കാട് ∙ പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എഴുപതോളം രോഗികൾക്കു ചികിത്സ ധനസഹായം നൽകാനും 2 വീടുകൾ നിർമിച്ചു നൽകാനും മെഗാ പായസം ചാലഞ്ച് ഇന്നു നടത്തും.പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, അമ്പലപ്പാറ, പട്ടാമ്പി എന്നീ സോണുകളായി തിരിച്ചാണ് ഓർഡറുകൾ എടുത്തത്. ദയയുടെ നൂറിലധികം അംഗങ്ങളും മറ്റു സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ടാകുമെന്നു ചെയർമാൻ ഇ.ബി.രമേഷ് അറിയിച്ചു. പാലക്കാട് ടോപ് ഇൻ ടൗണിലെ കൗണ്ടറിലൂടെ സ്പോട്ട് സെയിലുമുണ്ടാകും 8943000995, 8943000997.

പ്രതിഷ്ഠാദിനം ഇന്ന്

ADVERTISEMENT

ഷൊർണൂർ∙ മുതലിയാർ തെരുവ് മാരിയമ്മൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഇന്ന്. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. പൊങ്കാല,അന്നദാനം എന്നിവയുണ്ട്.

വൈദ്യുതി മുടക്കം

ഒറ്റപ്പാലം∙ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെക്‌ഷൻ പരിധിയിൽ ഇന്ന് രാവിലെ 10 മുതൽ 11 വരെ വൈദ്യുതി മുടങ്ങും.
അനങ്ങനടി∙ കോതകുറുശ്ശി സെക്‌ഷൻ പരിധിയിൽ ഇന്നു രാവിലെ 10 മുതൽ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്

ADVERTISEMENT

പാലക്കാട്∙ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയിൽ പുതൂർ കുറുമ്പ പഞ്ചായത്ത് സമിതിയുടെ ബ്രിജ് സ്കൂളിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടിനു രാവിലെ രാവിലെ 10ന് അഗളി ക്യാംപസിലെ കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫിസിൽ എത്തണം. 04924 254335.

പ്രോജക്ട് എൻജിനീയർ

പാലക്കാട് ∙ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ഓഫിസിന്റെ പാലക്കാട്, മലപ്പുറം ജില്ലകളിലേക്കു കരാർ അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നു. അപേക്ഷ ഫെബ്രുവരി 10ന് മുൻപ് മാനേജിങ് ഡയറക്ടർ, കെപിഎച്ച്സിസി, സിഎസ്എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം പിൻ: 695033 എന്ന വിലാസത്തിൽ ലഭിക്കണം. 0471 2302201.

ഫോറസ്റ്റ് ട്രൈബ്യൂണൽ

ADVERTISEMENT

പാലക്കാട് ∙ ഫോറസ്റ്റ് ട്രൈബ്യൂണൽ ഒന്നാം ക്യാംപ് സിറ്റിങ് ഫെബ്രുവരി മൂന്ന്, നാല് തീയതികളിലും രണ്ടാം സിറ്റിങ് ഫെബ്രുവരി 24, 25 തീയതികളിലും പാലക്കാട് എസ്ബിഐ ജംക്‌ഷനിൽ കുട്ടികളുടെ പാർക്കിനു സമീപമുള്ള ഡിടിപിസി കോംപൗണ്ടിൽ നടക്കും. ഫോൺ: 0495 2365091.

നേവി പ്രതിനിധി ക്യാംപ് രണ്ടിന്

പാലക്കാട് ∙ ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയിലെ ഐഎൻഎസ് വെണ്ടുരുത്തിയിൽ നിന്ന് ഇന്ത്യൻ നേവി പ്രതിനിധികൾ ഫെബ്രുവരി രണ്ടിനു 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പാലക്കാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ക്യാംപ് നടത്തും. പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും പെൻഷൻ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതി പരിഹാരത്തിനും ആവശ്യമായ രേഖകളുമായി സമീപിക്കാം. 0491 2971633.

യുവജന ക്ഷേമ ബോർഡ് മണിനാദം നാടൻപാട്ട് മത്സരം

പാലക്കാട് ∙ കലാഭവൻ മണിയുടെ സ്മരണാർഥം യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ‘മണിനാദം’ കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരത്തിൽ ജില്ലാതലത്തിൽ യൂത്ത് ക്ലബ്ബുകൾ, യുവ ക്ലബ്ബുകൾ, അവളിടം യുവതി ക്ലബ്ബുകൾ എന്നിവർക്ക് പങ്കെടുക്കാം. ഫെബ്രുവരി 10നകം റജിസ്റ്റർ ചെയ്യണം. ഫോൺ: 0491 2505190, 9446108989.

കെൽട്രോൺ ഡിപ്ലോമ കോഴ്സ്

പാലക്കാട്∙ കെൽട്രോണിന്റെ ഗവ അംഗീകൃത ഡിപ്ലോമ/പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കു പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, മഞ്ഞക്കുളം റോഡ്, പാലക്കാട്-14 എന്ന വിലാസത്തിലോ 0491 2504599, 9188665545 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.