മണ്ണാർക്കാട് ∙ പുലിപ്പേടി വിട്ടുമാറാതെ തത്തേങ്ങലം മലയോര ഗ്രാമം. പുലിയെയും കുഞ്ഞുങ്ങളെയും ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള വനത്തിൽ കണ്ടതിന്റെ ഞെട്ടൽ മാറുംമുൻപാണു ജനവാസ കേന്ദ്രത്തിലിറങ്ങി പുലി വളർത്തുനായയെ പിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തത്തേങ്ങലം പുളിഞ്ചോട്ടിലെ മണികണ്ഠന്റെ വളർത്തു നായയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ പുലിപ്പേടി വിട്ടുമാറാതെ തത്തേങ്ങലം മലയോര ഗ്രാമം. പുലിയെയും കുഞ്ഞുങ്ങളെയും ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള വനത്തിൽ കണ്ടതിന്റെ ഞെട്ടൽ മാറുംമുൻപാണു ജനവാസ കേന്ദ്രത്തിലിറങ്ങി പുലി വളർത്തുനായയെ പിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തത്തേങ്ങലം പുളിഞ്ചോട്ടിലെ മണികണ്ഠന്റെ വളർത്തു നായയെ പിടിച്ചത്.ശബ്ദം കേട്ടു വീട്ടുകാർ ബഹളം വച്ചതോടെ നായയെ ഉപേക്ഷിച്ചു പുലി പോകുകയായിരുന്നു.

പല ദിവസങ്ങളിലും പ്രദേശത്തു പുലിയെ കാണാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പുലിയുടെ മുൻപിൽ അകപ്പെട്ടിട്ടുണ്ട്. തത്തേങ്ങലത്ത് പുലി സാന്നിധ്യം ഉളളതായി വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്തെ അടിക്കാട് വെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.