പാലക്കാട്‌ ∙ ട്രെയിൻ വഴി നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 65 ലക്ഷത്തോളം രൂപയുടെ വിവിധ ഉൽപന്നങ്ങൾ പാലക്കാട്‌ ജംക്‌ഷനിൽ നിന്ന് ആർപിഎഫ് പിടികൂടി. ആറു പേരെ അറസ്റ്റ് ചെയ്തു. 6990 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ്, 764 ഇ സിഗരറ്റ് പാക്കറ്റ്, 25 ഐ ഫോൺ, 60 ഗ്രാമിന്റെ സ്വർണക്കട്ടി എന്നിവയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്‌ ∙ ട്രെയിൻ വഴി നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 65 ലക്ഷത്തോളം രൂപയുടെ വിവിധ ഉൽപന്നങ്ങൾ പാലക്കാട്‌ ജംക്‌ഷനിൽ നിന്ന് ആർപിഎഫ് പിടികൂടി. ആറു പേരെ അറസ്റ്റ് ചെയ്തു. 6990 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ്, 764 ഇ സിഗരറ്റ് പാക്കറ്റ്, 25 ഐ ഫോൺ, 60 ഗ്രാമിന്റെ സ്വർണക്കട്ടി എന്നിവയാണു പിടിച്ചെടുത്തത്. രേഖകളില്ലാതെ ദുബായിൽ നിന്നു ചെന്നൈ വിമാനത്താവളം വഴി കടത്താനായിരുന്നു ശ്രമം. കാസർകോട് കളനാട് സ്വദേശികളായ ഹസൈനാർ (54), സബീർ (35), ജാഫർ (36), അബ്ദുൽ റഹ്മാൻ (41), അലാവുദ്ദീൻ (38), കോഴിക്കോട് സ്വദേശി നജീമുദ്ദീൻ (34) എന്നിവരാണ് അറസ്റ്റിലായത്.

തുടരന്വേഷണത്തിനായി പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും പാലക്കാട്‌ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന് കൈമാറി. പാലക്കാട്‌ ആർപിഎഫ് കമൻഡാന്റ് അനിൽ നായരുടെ നേതൃത്വത്തിൽ ആർപിഎഫ് സിഐ സൂരജ് എസ്.കുമാർ, സബ് ഇൻസ്‌പെക്ടർമാരായ യു.രമേഷ്, ടി.എം.ധന്യ, ക്രൈം സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ പ്രസന്നൻ, കോൺസ്റ്റബിൾ കെ.വി.മനോജ്‌, എൻ.ശ്രീജിത്ത്‌, പി.ശിവദാസ്, വുമൺ കോൺസ്റ്റബിൾ വീണ ഗണേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.