എൻഎസ്എസ് മരുതൂർ കരയോഗം കുടുംബസംഗമം പട്ടാമ്പി ∙ എൻഎസ്എസ് മരുതൂർ കരയോഗം കുടുംബസംഗമവും വാർഷിക സമ്മേളനവും നടത്തി. പ്രസിഡന്റ് എം.വി.രാമൻകുട്ടി മേനോൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സമിതി അംഗം എ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കരയേ‍ാഗം സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻഎസ്എസ് മരുതൂർ കരയോഗം കുടുംബസംഗമം: പട്ടാമ്പി ∙ എൻഎസ്എസ് മരുതൂർ കരയോഗം കുടുംബസംഗമവും വാർഷിക സമ്മേളനവും നടത്തി. പ്രസിഡന്റ് എം.വി.രാമൻകുട്ടി മേനോൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സമിതി അംഗം എ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കരയേ‍ാഗം സെക്രട്ടറി വി.കെ.കൃഷ്ണകുമാർ, കെ.ആർ.കെ.നായർ, വനിത സമാജം പ്രസിഡന്റ് കല്യാണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

കെ‍ാടലൂർ‍ക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷം

ADVERTISEMENT

പട്ടാമ്പി ∙ കെ‍ാടലൂർ‍ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിന ആഘോഷവും ഉപദേവ പൂജകളും നടത്തി. പാതിരിക്കുന്നത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗ പൂജയും, സർപ ബലിയും , തന്ത്രി കാലടി പടിഞാറേടത്ത് മന ശങ്കനനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠാ ദിന ‍ചടങ്ങുകളും നടന്നു. ഉച്ചക്ക് പ്രതിഷ്ഠാദിന സദ്യയും വൈകിട്ട് ഇരട്ടത്തായമ്പകയും നടന്നു.

അമ്മന്നൂർ ക്ഷേത്രം തൈപ്പൂയ ഉത്സവം

ADVERTISEMENT

പട്ടാമ്പി ∙ അമ്മന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം തുടങ്ങി. ആഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് 7.30നു ചാക്യാർകൂത്തും നാളെ വൈകിട്ട് 7.30ന് ഓട്ടൻതുള്ളലും നടക്കും. ഉത്സവ നാളുകളിൽ ഉച്ചയ്ക്കു ക്ഷേത്രത്തിൽ പ്രസാദ ഉൗട്ട് നടക്കും. 4നു രാത്രി 7നു പള്ളിവേട്ടയും 5നു രാവിലെ 9ന് ആറാട്ടും തെപ്പൂയവും നടക്കും.

വനിതകളുടെ ജിംനേഷ്യം ഇന്നു മുതൽ

ADVERTISEMENT

പട്ടാമ്പി ∙ മുതുതല പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ വനിതകൾക്കായുള്ള ജിംനേഷ്യം ഇന്നു തുടങ്ങും. രാവിലെ 10നു ജില്ലാ പഞ്ചായത്ത് അധ്യക്ഷ  കെ.ബിനുമോൾ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് അധ്യക്ഷ എ.ആനന്ദവല്ലി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം എ.എൻ.നീരജ് മുഖ്യാതിഥിയാകും.

പ്രതിഷ്ഠാദിനം ആഘോഷിച്ചു

ശ്രീകൃഷ്ണപുരം∙ പാറക്കടവ് സുബ്രഹ്മണ്യ സ്വാമി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. നാരായണീയ പാരായണം, അന്നദാനം, വേദ പാരായണം, സർവൈശ്വര്യ പൂജ, ഭജന എന്നിവയുണ്ടായി.

അമ്പലപ്പാറ∙ ചെറുമുണ്ടശ്ശേരി പാലേക്കാവിൽ അയ്യപ്പക്ഷേത്രത്തിൽ  പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഈക്കാട് മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. കലശാഭിഷേകവും അന്നദാനവും കളംപാട്ടും ഉണ്ടായിരുന്നു.

സൈക്കോളജി ക്ലാസുകൾ 

കാറൽമണ്ണ ∙ സിസിഎസ്ടി കോളജിൽ 2023-24 അധ്യയന വർഷം മുതൽ ബിഎസ്‌സി സൈക്കോളജിയുടെ പുതിയ ക്ലാസുകൾ ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജ് ഓഫിസിൽ പേർ റജിസ്റ്റർ ചെയ്യണം. ഫോൺ: 8606151387.