നെന്മാറ∙ പോത്തുണ്ടി അകംപാടത്ത് വളർത്തു നായയെ രാത്രി പുലി പിടിച്ചു കൊണ്ടുപോയി. മുണ്ടിയംപറമ്പ് കിഴക്കുംപുറം വീട്ടിൽ സുധീഷിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട നായയെയാണ് ഇന്നലെ പുലർച്ചെ12.30ന് അധികം പ്രായം തോന്നിക്കാത്ത പുലി പിടിച്ചത്.‍ രാവിലെ നായയെ കാണാതായതോടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ∙ പോത്തുണ്ടി അകംപാടത്ത് വളർത്തു നായയെ രാത്രി പുലി പിടിച്ചു കൊണ്ടുപോയി. മുണ്ടിയംപറമ്പ് കിഴക്കുംപുറം വീട്ടിൽ സുധീഷിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട നായയെയാണ് ഇന്നലെ പുലർച്ചെ12.30ന് അധികം പ്രായം തോന്നിക്കാത്ത പുലി പിടിച്ചത്.‍ രാവിലെ നായയെ കാണാതായതോടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വീട്ടുമുറ്റത്ത് പരിസരം നിരീക്ഷിച്ചു സാവധാനം നടന്നു നീങ്ങുന്ന പുലിയെ കണ്ടത്.കൂട്ടിലേക്ക് ചാടുന്നതും നായയെ പിടിച്ചുകൊണ്ടുപോവുന്നതും ദൃശ്യങ്ങളിലുണ്ട്.

4000 രൂപ വില വരുന്ന ആറുമാസം പ്രായമായ നായ്ക്കുട്ടി രാത്രി 11.30 വരെ വീട്ടുകാരാടൊപ്പം ഉണ്ടായിരുന്നു.സമീപ വീടുകളിലെ നായ്ക്കളെയും പലപ്പോഴായി കാണാതായിട്ടുണ്ടെങ്കിലും നെന്മാറ ടൗണിൽ നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള അകംപാടത്ത് പുലിയുടെ സാന്നിധ്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. സുധീഷിന്റെ വീട് ഒറ്റപ്പെട്ട സ്ഥലത്തല്ല. തൊട്ടടുത്ത് ഒട്ടേറെ വീടുകളുണ്ട്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ദൃശ്യങ്ങൾ പരിശോധിച്ചു.