മണ്ണാർക്കാട് ∙ ഒരു വർഷത്തോളം പുലി ശല്യം രൂക്ഷമായ തത്തേങ്ങലം മേഖലയിൽ പുലിയിറങ്ങുന്നതു കുറഞ്ഞു. തത്തേങ്ങലത്തെ വനം വകുപ്പിന്റെ ഒപിയിൽ അധിക ജീവനക്കാരെ നിയമിച്ചു പുലിയിറങ്ങുന്നത് തടയാനുള്ള നടപടിയുടെ ഫലമായാണു പുലി ശല്യം കുറഞ്ഞതെന്നാണു വിലയിരുത്തൽ. ഒരു വർഷത്തിനിടെ ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ പുലികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ ഒരു വർഷത്തോളം പുലി ശല്യം രൂക്ഷമായ തത്തേങ്ങലം മേഖലയിൽ പുലിയിറങ്ങുന്നതു കുറഞ്ഞു. തത്തേങ്ങലത്തെ വനം വകുപ്പിന്റെ ഒപിയിൽ അധിക ജീവനക്കാരെ നിയമിച്ചു പുലിയിറങ്ങുന്നത് തടയാനുള്ള നടപടിയുടെ ഫലമായാണു പുലി ശല്യം കുറഞ്ഞതെന്നാണു വിലയിരുത്തൽ. ഒരു വർഷത്തിനിടെ ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ പുലികൾ പിടിച്ചിരുന്നു. വഴിയരികിലും വീട്ടുമുറ്റത്തും വരെ പുലിയും കുട്ടികളും എത്തുന്ന സ്ഥിതിയുണ്ടായി. വഴിയാത്രക്കാർ ഉൾപ്പെടെ പുലികളെ കണ്ടുതുടങ്ങിയതോടെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തി. പുലിക്കൂട് സ്ഥാപിച്ചു പുലിയെ പിടിക്കണമെന്ന ആവശ്യവും ശക്തമായി.

എൻ.ഷംസുദ്ദീൻ എംഎൽഎയുടെ അധ്യക്ഷതയിൽ വനം വകുപ്പ് വിളിച്ച യോഗത്തിൽ കൂട് സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. തത്തേങ്ങലത്തെ ഒപിയിൽ മൂന്നു ജീവനക്കാരെ നിയമിച്ചു പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ഒപ്പം നാട്ടുകാരും രംഗത്തെത്തിയതോടെ പുലി സാന്നിധ്യം ക്രമേണ കുറഞ്ഞു. രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ടെന്നു ജീവനക്കാർ പറഞ്ഞു. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരും ആർആർടിയും ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ട്. വനാതിർത്തിയിൽ അടിക്കാട് വെട്ടിത്തെളിച്ചതും കാട്ടുതീ തടയുന്നതിനായി ഫയർ ബെൽറ്റ് ഒരുക്കിയതും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതു കുറയാൻ ഇടയാക്കിയെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ.