വടക്കഞ്ചേരി∙ കാരുണ്യ റീഹാബിലിറ്റേഷൻ സെന്റർ ചെയർമാൻ അനുദർശന് പഴമയുടെ പ്രൗ‍ഢിയുള്ള പന്ത്രണ്ടോളം വിദേശ സൈക്കിളുകൾ സ്വന്തം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വടക്കഞ്ചേരി മേഖലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ പരിശീലനം നല്‍കാന്‍ സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരന്‍ സൈക്കിള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി∙ കാരുണ്യ റീഹാബിലിറ്റേഷൻ സെന്റർ ചെയർമാൻ അനുദർശന് പഴമയുടെ പ്രൗ‍ഢിയുള്ള പന്ത്രണ്ടോളം വിദേശ സൈക്കിളുകൾ സ്വന്തം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വടക്കഞ്ചേരി മേഖലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ പരിശീലനം നല്‍കാന്‍ സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരന്‍ സൈക്കിള്‍ സവാരിയുടെ മേന്മകള്‍ വിളിച്ചുപറയുന്നു. പുതുതലമുറയ്ക്ക് സൈക്കിൾ സവാരിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തികൊടുക്കുകയും സൈക്കിൾ പരിശീലനം നൽകുകയും ചെയ്യുന്നു.

ഇംഗ്ലണ്ടില്‍ നിര്‍മിച്ച 100 വര്‍ഷം പഴക്കമുള്ള ഹമ്പര്‍ സൈക്കിള്‍, റെഡ്ജ്, റാലി സൈക്കിളുകള്‍ എന്നിവ അനുദര്‍ശന്റെ കയ്യിലുണ്ട്. റോബിന്‍ഹുഡ്, ഫിലിപ്സ്, 1990 കളില്‍ കുട്ടികളുടെ ഹരമായിരുന്നതും പിന്നീട് നിർമാണം നിലച്ചതുമായ ബിഎസ്എ, എസ്എല്‍ആര്‍, ഹീറോ, ഹെര്‍ക്കുലീസ് തുടങ്ങിയ സൈക്കിളുകളുടെ ശേഖരവും  ഇവിടെയുണ്ട്. പഴയ സൈക്കിളുകള്‍ തേടി അലയുന്ന അനുദര്‍ശന്‍ ഇവ കിട്ടിയാല്‍ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടത്തി ഓയിലിട്ട് വീട്ടില്‍ സൂക്ഷിക്കും.

ADVERTISEMENT

വടക്കഞ്ചേരി ആയക്കാട് കുന്നത്ത് വീട്ടില്‍ റിട്ട. ചിത്രകലാധ്യാപകനായ സേതുമാധവന്റെയും റിട്ട.പ്രിന്‍സിപ്പല്‍ മഡോണയുടെയും മകനായ അനുദര്‍ശന്‍ പാലക്കാട് കരിങ്കരപ്പുള്ളിയിലെ കാരുണ്യ മെഡിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും സൈക്കിള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നു. 

അതിരാവിലെയുള്ള സൈക്കിള്‍ സവാരി ആരോഗ്യത്തിന് പ്രയോജനപ്പെടുമെന്ന് അനുദര്‍ശന്‍ പറയുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ നിതി ആയോഗിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റോബട്ടിക് ലാബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഈ 38 കാരന്‍. ഇന്നു വടക്കഞ്ചേരി മേഖലയിലെ കുട്ടികളെ സംഘടിപ്പിച്ച് സൈക്കിള്‍ റാലി നടത്തി സൈക്കിള്‍ ദിനത്തിന്റെ പ്രാധാന്യം അറിയിക്കുമെന്ന് അനുദര്‍ശന്‍ പറഞ്ഞു.

ADVERTISEMENT