ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവ് പാലക്കാട്∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ജില്ലയിലെ ഇഎസ്ഐ/ ആശുപത്രി ഡിസ്‌പെൻസറിയിലേക്കു അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിൽ താൽക്കാലിക നിയമനം. താൽപര്യമുള്ളവർ ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഉത്തര മേഖല ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ (ഒന്നാം നില, സായ് ബിൽഡിങ്,

ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവ് പാലക്കാട്∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ജില്ലയിലെ ഇഎസ്ഐ/ ആശുപത്രി ഡിസ്‌പെൻസറിയിലേക്കു അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിൽ താൽക്കാലിക നിയമനം. താൽപര്യമുള്ളവർ ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഉത്തര മേഖല ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ (ഒന്നാം നില, സായ് ബിൽഡിങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവ് പാലക്കാട്∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ജില്ലയിലെ ഇഎസ്ഐ/ ആശുപത്രി ഡിസ്‌പെൻസറിയിലേക്കു അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിൽ താൽക്കാലിക നിയമനം. താൽപര്യമുള്ളവർ ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഉത്തര മേഖല ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ (ഒന്നാം നില, സായ് ബിൽഡിങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവ്:പാലക്കാട്∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ജില്ലയിലെ ഇഎസ്ഐ/ ആശുപത്രി ഡിസ്‌പെൻസറിയിലേക്കു അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഒഴിവുകളിൽ താൽക്കാലിക നിയമനം. താൽപര്യമുള്ളവർ ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഉത്തര മേഖല ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ (ഒന്നാം നില, സായ് ബിൽഡിങ്, എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രം റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം, കോഴിക്കോട്) ജൂൺ 7ന് രാവിലെ 11 മുതൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ജനന തീയതി, വിദ്യാഭ്യാസയോഗ്യത, ടിസിഎംസി റജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം നേരിട്ടെത്തണം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 57,525 രൂപ ശമ്പളം ലഭിക്കും.അഭിമുഖം നടത്തുന്ന ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അഭിമുഖം നടക്കുമെന്ന് റീജനൽ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പട്ടികജാതി പ്രൊമോട്ടർ നിയമനം 

ADVERTISEMENT

പാലക്കാട്∙ ജില്ലയിലെ വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകളുടെ കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി പട്ടികജാതി പ്രൊമോട്ടർമാരെ നിയമിക്കുന്നു.പ്രായപരിധി 18 - 30. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട് ഫോട്ടോ എന്നിവ സഹിതം അഞ്ചിന് വൈകിട്ട് അഞ്ചിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നൽകണം അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിവരങ്ങളും ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0491 2505005.

വ്യാവസായിക ട്രൈബ്യൂണൽ വിചാരണ 

പാലക്കാട് ∙വ്യവസായ ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മിഷണറുമായ സാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ 5, 6, 12, 13, 19, 20, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതി ഹാളിൽ കേസുകൾ വിചാരണ ചെയ്യും  തൊഴിൽ തർക്ക കേസുകൾ, ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ തുടങ്ങിയവയാണ് പരിഗണിക്കുന്നത്.

ഗതാഗത നിയന്ത്രണം

ADVERTISEMENT

പാലക്കാട് ∙ ദേശീയപാത 966ൽ നാട്ടുകൽ മുതൽ താണാവ് ജംക്‌ഷൻ വരെയുള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച ചുരിയോട്, തുപ്പനാട്, എരുവിൽത്തോട് പാലങ്ങളിൽ 5നു ലോഡ് ടെസ്റ്റ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പഴയ പാലം വഴി തിരിച്ചുവിടും.

അനലിസ്റ്റ് ഒഴിവ്

പാലക്കാട്∙ മീനാക്ഷിപുരം ചെക്പോസ്റ്റിൽ പ്രവർത്തിക്കുന്ന പാൽ ഗുണനിയന്ത്രണ ലാബിലേക്ക് അനലിറ്റിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബയോ ടെക്നോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35. മാസവേതനം 17500 രൂപ. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 12 ന് വൈകിട്ട് അഞ്ചിനകം ഡപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 0491 2505137.

ലാബ് ടെക്‌നീഷൻ 

ADVERTISEMENT

പാലക്കാട്∙ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷന്മാരെ നിയമിക്കുന്നു. 40 വയസ് കവിയരുത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദം ബി.എം.എൽ.ടി/മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമ ഡിഎംഎൽടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാരാമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ നിർബന്ധം. അഞ്ചിന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 0491 2504695.പാലക്കാട്∙ ഗവ.മെഡിക്കൽ കോളജിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 15ന് രാവിലെ 10ന് നടക്കും. 0491 2951010.

സിവിൽ സർവീസ് പരിശീലനം

പാലക്കാട്∙ മോട്ടർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം നടത്തുന്നു. യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. താൽപര്യമുള്ളവർ വിദ്യാഭ്യാസം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകളും ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രവും സഹിതം  30 വരെ അപേക്ഷിക്കാം.വിവരങ്ങൾ kile.kerala.gov.in ൽ ലഭിക്കും. ഫോൺ: 7907099629,

പിജിഡിസിഎ കോഴ്‌സ്

പാലക്കാട്∙ കെൽട്രോൺ നോളജ് സെന്ററിൽ 12 ന് ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നോളജ് സെന്ററിൽ  12 ന് മുൻപ് നേരിട്ടെത്തണം ഫോൺ: 0491 2504599, 8590605273. 

സി-ഡിറ്റിൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

പാലക്കാട്∙ സി-ഡിറ്റിൽ 3 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കും 6 മാസത്തെ ഡിപ്ലോമ കോഴ്‌സുകൾക്കും 25 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വിഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫൊട്ടോഗ്രഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോ എഡിറ്റിങ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓരോ കോഴ്‌സിനും 20 സീറ്റുകൾ വീതമുണ്ട്. കൂടുതൽ വിവരങ്ങൾ www.mediastudies.cdit.org ൽ ലഭിക്കും. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സി-ഡിറ്റിന്റെ വിഡിയോ കമ്യൂണിക്കേഷൻ ഡിവിഷനിൽ താൽക്കാലിക അവസരം ലഭിക്കും. 9895788155

അപേക്ഷാഫോംവിതരണം തുടങ്ങി

പാലക്കാട് ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ മലമ്പുഴ അപ്ലൈഡ് സയൻസ് കോളജിൽ ഐഎച്ച്ആർഡി ക്വാട്ടയിലേക്കുള്ള ബിരുദ സീറ്റുകളുടെ അപേക്ഷാഫോം വിതരണം ആരംഭിച്ചു. ഓൺലൈൻ മുഖേന റജിസ്റ്റർ ചെയ്യുന്നതിന് www.ihrdadmissions.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 9495484892.

അധ്യാപക ഒഴിവ്

പുതൂർ∙ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എൽപിഎസ്ടി (തമിഴ്)4,യുപിഎസ്ടി (തമിഴ്)2,എച്ച്എസ്ടി ഫിസിക്കൽ സയൻസ് (തമിഴ്), എച്ച്എസ്ടി മാത്‌സ് (തമിഴ്), എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി മലയാളം, ഓഫിസ് അറ്റൻഡന്റ് എന്നീ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 8 രാവിലെ 11ന്.പുതൂർ∙ ജിടിഎച്ച്എസ് സ്കൂളിൽ ഹയർ സെക്കൻഡറിയിൽ ഇംഗ്ലിഷ് , കൊമേഴ്സ്, സുവോളജി, മലയാളം, തമിഴ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9 രാവിലെ 11ന്.അഗളി∙ ജീവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇയിൽ എൻവി ടി കെമിസ്ട്രി ജൂനിയർ, എൻവിടി ഫിസിക്സ് ജൂനിയർ, എൻവിടി കൊമേഴ്സ് സീനിയർ(2), വൊക്കേഷനൽ ടീച്ചർ ഇൻ സ്മോൾ പോൾട്രി ഫാർമർ, വൊക്കേഷനൽ ടീച്ചർ ഇൻ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, വൊക്കേഷനൽ ടീച്ചർ ഇൻ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 7 രാവിലെ 10ന്.അഗളി∙ ജിഎച്ച്എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി ഇംഗ്ലിഷ്, മാത്‍സ് എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും ഹിസ്റ്ററി, പൊളിറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച 7 രാവിലെ 10ന്.

അധ്യാപക നിയമനം

പാലക്കാട്∙ ഷൊർണൂർ ഹയർസെക്കൻഡറി സ്‌കൂളിലേക്ക് ജിഎഫ്സി, ഇംഗ്ലീഷ്(ജൂനിയർ), സിവിൽ കൺസ്ട്രക്‌ഷൻ ആൻഡ് മെയിന്റനൻസ് എന്നീ തസ്തികയിൽ നോൺ വൊക്കേഷനൽ ടീച്ചർമാരെ നിയമിക്കുന്നു. എംകോം, ബിഎഡ്, സെറ്റ്/തത്തുല്യ യോഗ്യതയുള്ളവർക്ക് ജിഎഫ്സി ടീച്ചർ തസ്തികയിലേക്കും എംഎ ബിഎഡ് സെറ്റ്/തത്തുല്യ യോഗ്യതയുള്ളവർക്ക് ഇംഗ്ലീഷ്(ജൂനിയർ) തസ്തികയിലേക്കും സിവിൽ എൻജിനീയിറിങ് യോഗ്യതയുള്ളവർക്ക് സിവിൽ കൺസ്ട്രക്‌ഷൻ ആൻഡ് മെയിന്റനൻസ് തസ്തികയിലേക്കും അപേക്ഷിക്കാം. ജൂൺ രണ്ടിന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.. ഫോൺ: 0466 2224234, 7907798833,

പാലക്കാട്∙ തത്തമംഗലം ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇ.ഡി, കൊമേഴ്‌സ് സീനിയർ, വൊക്കേഷനൽ ടീച്ചർ ബിസിഎഫ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. നോൺ വൊക്കേഷനൽ ടീച്ചർ ഇഡി, കൊമേഴ്‌സ് തസ്തികകളിലേക്ക് എംകോം, ബിഎഡ് സെറ്റും വൊക്കേഷനൽ ടീച്ചർക്ക് 50%  മാർക്കോടെ എംകോമുമാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി  ആറിന്  10.30 ന് സ്‌കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9947682486.

 

മലമ്പുഴ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 8നു രാവിലെ 10ന് സ്കൂളിൽ നടക്കും. 0491 2815099.mപാലക്കാട് ∙ എരിമയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ് (ജൂനിയർ), ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8നു ഉച്ചയ്ക്കു 2ന് സ്കൂളിൽ നടക്കും.

പാലക്കാട്∙ ഗവ.പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ 8ന് രാവിലെ 10ന് കോളജിൽ നേരിട്ടെത്തണം. 0491 2572640.

കൂടിക്കാഴ്ച നാളെ

പട്ടാമ്പി ∙ പട്ടാമ്പി ഗവ.യുപി സ്കൂളിൽ എൽപിഎസ്എ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ ഒഴിവുണ്ട്. നാളെ 10.30ന് എൽപിഎസ്എ ഒഴിവിലേക്കുള്ള കൂടിക്കാഴ്ചയും, 11.30ന് ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയും നടത്തും.പട്ടാമ്പി ∙ പട്ടാമ്പി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി. ഗണിതം, അറബിക്, ജൂനിയർ ഹിന്ദി, പിഇടി (ഹൈസ്കൂൾ) എഫ്ടിഎം (സ്വീപ്പർ) തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. നാളെ രാവിലെ 10ന് ഗണിതത്തിനും, 11ന് അറബിക്കിനും 12.30ന് ജൂനിയർ ഹിന്ദിക്കും 1.30ന് പിഇടിക്കും 3ന് സ്വീപ്പർ തസ്തികയ്ക്കും കൂടിക്കാഴ്ച നടക്കും.

പ്രോജക്ട് അസിസ്റ്റന്റ് 

ചെർപ്പുളശ്ശേരി ∙ നെല്ലായ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 13നു വൈകിട്ട് 5നകം അപേക്ഷകൾ പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ സമർപ്പിക്കണം.

കൂടിക്കാഴ്ച നാളെ

വാണിയംകുളം ∙ കൂനത്തറ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ അധ്യാപക (എന്റർപ്രണർഷിപ് ഡവലപ്മെന്റ്) ഒഴിവിലേക്കു താൽക്കാലിക നിയമനത്തിന് നാളെ രാവിലെ 11നു കൂടിക്കാഴ്ച നടത്തും.

അധ്യാപക നിയമനം

കോങ്ങാട് ∙ കെപിആർപി ഹൈസ്കൂളിൽ ഗണിതം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം: നാളെ രാവിലെ 10 ന് സ്കൂൾ ഓഫിസിൽ.കടമ്പഴിപ്പുറം ∙ ജിയുപി സ്കൂളിൽ മുഴുവൻ സമയം സംസ്കൃത അധ്യാപകൻ, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. അഭിമുഖം: 6 ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫിസിൽ.

യുവജന കമ്മിഷനിൽതാൽക്കാലിക നിയമനം

പാലക്കാട്∙ യുവജന കമ്മിഷൻ വിവിധ പദ്ധതികളിലേക്ക് സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ എന്നിവരെ നിയമിക്കുന്നു. ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18നും 40നും മധ്യേ. 6000 രൂപ ഓണറേറിയം ലഭിക്കും. സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്ററിനു ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി 20നും 40നും മധ്യേ. 12,000 രൂപയാണ് ഓണറേറിയം. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന.താൽപര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പുകൾ എന്നിവ സഹിതം 13ന് രാവിലെ 10ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മിഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ടെത്തണം. അപേക്ഷ ഫോറം www.ksyc.kerala.gov.in ൽ ലഭിക്കും.

ഗവ.ടെക്‌നിക്കൽസ്‌കൂളിൽ നിയമനം

പാലക്കാട്∙ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്എസ്എ ഗണിതം, ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടമൊബീൽ/മോട്ടർ മെക്കാനിക്) തസ്തികകളിൽ താൽക്കാലിക നിയമനം. വർക്‌ഷോപ് ഇൻസ്ട്രക്ടർ തസ്തികയിൽ ഡിപ്ലോമയും ട്രേഡ്‌സ്മാൻ തസ്തികയിൽ ഐടിഐ/ ടിഎച്ച്എസ്എൽസിയും എച്ച്എസ്എ തസ്തികയിൽ ബിഎഡ്, കെടെക്/സെറ്റ് എന്നിവയുമാണു യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 8ന് രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 9447522338.

ആധാർ കാർഡ് പുതുക്കാം

പാലക്കാട്∙ 10 വർഷം മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും ഒരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. http://myaadhar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം തിരിച്ചറിയൽ- മേൽവിലാസ രേഖകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവജാത ശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എന്ററോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് 5 വയസ്സിലും 15 വയസ്സിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിനു 100 രൂപ ഫീസ് നൽകണം. അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നൽകി ചെയ്യാം. 0491 2547820.

സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനത്തിന് അവസരം

പാലക്കാട്∙ എംപ്ലോയബിലിറ്റി സെന്ററും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേർന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്ത എസ്എസ്എൽസിക്ക് മുകളിൽ വിദ്യാഭ്യാസമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺടൈം റജിസ്ട്രേഷൻ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിൽ നേരിട്ടെത്തണമെന്നു ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.  0491 2505204.

അധ്യാപക നിയമനം

പാലക്കാട്∙ കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച്എസ്എ കണക്ക്, എച്ച്എസ്എ സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക നിയമനം. അഭിമുഖം 5ന് രാവിലെ 10ന് നടക്കും. 9400006487.പുതൂർ∙ ഗവ.ട്രൈബൽ സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അഗ്രികൾചർ, എൻവിടി കെമിസ്ട്രി (ജൂനിയർ), എൻവിടി ഒൻട്രപ്രനർഷിപ് ഡവലപ്‌മെന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവ്. താൽപര്യമുള്ളവർ 7ന് ഉച്ചയ്ക്ക് 12ന് അഭിമുഖത്തിനെത്തണം. 8089012531.

ഇൻസ്ട്രക്ടർ നിയമനം

പാലക്കാട്∙ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിലുള്ള പാലക്കാട്-അഗളി ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് തസ്തികയിൽ താൽക്കാലിക നിയമനം. എഫ്ഡിജിടി/ കെജിടിഇ ആണു യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 10ന് പാലക്കാട് ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എത്തണം. 9447522338.

പിഎസ്‌സി അഭിമുഖം

പാലക്കാട്∙ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് എൽപിഎസ് കാറ്റഗറി നമ്പർ 387/2020) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട അഭിമുഖം പിഎസ്‌സി ജില്ലാ ഓഫിസിൽ 7,8, 9 തീയതികളിൽ നടക്കും. 0491 2505398.പാലക്കാട്∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) മലയാളം മീഡിയം (കാറ്റഗറി നമ്പർ: 383/2020) തസ്തികയിൽ അർഹരായ ഉദ്യോഗാർഥികളുടെ ആദ്യഘട്ട അഭിമുഖം 7,8,9 തീയതികളിൽ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫിസിലും 21, 22, 23 തീയതികളിൽ പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫിസിലും നടക്കും. 0491 2505398.