പാലക്കാട് ∙ ഭോപാലിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ പാലക്കാടൻ തേരോട്ടം. പാലക്കാട് പുളിയപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.മേഘ അണ്ടർ 19 പെൺകുട്ടികളുടെ 100 മീറ്ററിൽ (12.22 സെക്കൻഡ്) സ്വർണവും റിലേയിൽ വെള്ളിയും നേടിയപ്പോൾ അണ്ടർ 19 ആൺകുട്ടികളുടെ 400 മീറ്ററിൽ മാത്തൂർ സിഎഫ്സി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഭോപാലിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ പാലക്കാടൻ തേരോട്ടം. പാലക്കാട് പുളിയപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.മേഘ അണ്ടർ 19 പെൺകുട്ടികളുടെ 100 മീറ്ററിൽ (12.22 സെക്കൻഡ്) സ്വർണവും റിലേയിൽ വെള്ളിയും നേടിയപ്പോൾ അണ്ടർ 19 ആൺകുട്ടികളുടെ 400 മീറ്ററിൽ മാത്തൂർ സിഎഫ്സി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.അഭിറാം (49.03 സെക്കൻഡ്) കേരളത്തിനായി സ്വർണം നേടി.കൊടുന്തിരപ്പുള്ളി ഗ്രേസ് അത്‌ലറ്റിക്സ് അക്കാദമിയിലെ താരമാണു മേഘ. നിലവിൽ സംസ്ഥാന യൂത്ത് മീറ്റിൽ 100 മീറ്ററിലെ റെക്കോർഡ് മേഘയുടെ പേരിലാണ്. യൂത്ത് നാഷനൽ അടക്കം വിവിധ ദേശീയ മത്സരങ്ങളിൽ സ്വർണം അടക്കം ആറു മെഡലുകളും സംസ്ഥാന തലത്തിൽ 15ലേറെ മെഡലുകളും നേടിയിട്ടുണ്ട്. കൊടുന്തിരപ്പുള്ളിയിൽ സുരേഷ് ബാബുവിന്റെയും രജിതയുടെയും മകളാണ്. ഗ്രേസ് അക്കാദമിയുടെ കെ.പി.ബിശ്വജിത്താണു പരിശീലകൻ. 

വിജയങ്ങൾ ഓടിപ്പിടിക്കുന്നവനാണു പി.അഭിറാം. കുവൈത്തിൽ നടന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 400 മീറ്റർ റിലേയിലും ഭോപാലിൽ നടന്ന ദേശീയ യൂത്ത് ചാംപ്യൻഷിപ്പിൽ 400 മീറ്ററിലും സ്വർണം നേടിയിരുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും സ്വർണ മെഡൽ നേടി. കേരള ടീമിന്റെ ക്യാപ്റ്റനാണ്. ദേശീയ സ്കൂൾ കായികമേളയിലെ കേരള ടീമിന്റെ പരിശീലകനും മാത്തൂർ സിഎഫ്ഡി സ്കൂളിലെ കായിക അധ്യാപകനുമായ കെ. സുരേന്ദ്രനാണു പരിശീലകൻ. ചരൽകല്ലു നിറഞ്ഞ 200 മീറ്റർ ഗ്രൗണ്ടിലെ പരിശീലനം കൊണ്ടാണ് ഈ നേട്ടം. മാത്തൂർ പല്ലഞ്ചാത്തനൂർ അമ്പാട് വീട്ടിൽ പ്രമോദിന്റെയും കുഴൽമന്ദം കെഎസ്എഫ്ഇ ജീവനക്കാരി മഞ്ജുഷയുടെയും മകനാണ്.