തിരുപ്പൂർ∙ അങ്കേരിപാളയം റോഡ് വെങ്കമേട് തിരുകുമരൻ നഗറിൽ പ്രമുഖ വസ്‌ത്രനിർമാണ സ്‌ഥാപനത്തിന്റെ ഡൈയിങ് യൂണിറ്റിൽ നിന്നുള്ള വാതകം ശ്വസിച്ചതിനെത്തുടർന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യവസായ സ്ഥാപനത്തിനു സമീപത്തു താമസിക്കുന്നവർക്കാണു ഛർദിയും ബോധക്ഷയവും ഉണ്ടായത്. 11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പൂർ∙ അങ്കേരിപാളയം റോഡ് വെങ്കമേട് തിരുകുമരൻ നഗറിൽ പ്രമുഖ വസ്‌ത്രനിർമാണ സ്‌ഥാപനത്തിന്റെ ഡൈയിങ് യൂണിറ്റിൽ നിന്നുള്ള വാതകം ശ്വസിച്ചതിനെത്തുടർന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യവസായ സ്ഥാപനത്തിനു സമീപത്തു താമസിക്കുന്നവർക്കാണു ഛർദിയും ബോധക്ഷയവും ഉണ്ടായത്. 11 കുട്ടികളടക്കം 15 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കലക്ടർ ടി.ക്രിസ്‌തുരാജ്, എംഎൽഎ മാരായ കെ.ശെൽവരാജ്, കെ.എൻ.വിജയകുമാർ, കോർപറേഷൻ കമ്മിഷണർ പവൻകുമാർ ഗിരിയപ്പനവർ, ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ സ്‌ഥലത്തു പരിശോധന നടത്തി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഉത്തരവിട്ടു. വിവരമറിഞ്ഞു നാട്ടുകാർ സ്‌ഥലത്തു തടിച്ചുകൂടിയിരുന്നു. ആരോഗ്യ പ്രവർത്തകർ സ്‌ഥലത്തെത്തി വീടുകളിൽ ഉണ്ടായിരുന്നവർക്കു പരിശോധന നടത്തി.