മണ്ണാർക്കാട് ∙ നഗരമധ്യത്തിലെ ഗോഡൗണിൽ നിന്ന് പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മണ്ണാർക്കാട് വടക്കുമണ്ണത്തെ ഗോഡൗണിൽ 46 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 15 ചെറിയ പാക്കറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ നഗരമധ്യത്തിലെ ഗോഡൗണിൽ നിന്ന് പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.  പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.    മണ്ണാർക്കാട് വടക്കുമണ്ണത്തെ ഗോഡൗണിൽ 46 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 15 ചെറിയ പാക്കറ്റുകൾ അടങ്ങുന്ന 50 വലിയ പാക്കറ്റുകളാണ് ഒരു ചാക്കിൽ ഉണ്ടായിരുന്നത്. 

ചില്ലറ വിൽപന വിപണിയിൽ പത്ത് ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.   നെല്ലിപ്പുഴ ഭാഗത്തെ സെയ്തലവി വാടകയ്ക്ക് എടുത്ത മുറിയിൽ നിന്നാണ് പിടിച്ചെടുത്തത്.   ഇയാൾ ഒറ്റയ്ക്കാണോ കൂട്ടു പ്രതികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് എസ്ഐ വി.വിവേക് പറഞ്ഞു.എസ്ഐ സാദത്ത്, എസ്‌സിപിഒമാരായ കെ.വിനോദ്കുമാർ, സി.അഷറഫ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എം.സി.ഷാഫി, എം.ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.