ഒറ്റപ്പാലം ∙ അമ്പലപ്പാറയുടെ പ്രിയപ്പെട്ട ഡോക്ടറമ്മ കടന്നുപോകുമ്പോൾ, അതിജീവനത്തിന്റെ അസാധാരണ ചരിത്രമായിരുന്നു ആ ജീവിതമെന്ന് അറിയുന്നവർ ചുരുക്കം. ഭർത്താവിന്റെ മരണശേഷം രണ്ടു കുഞ്ഞുമക്കളുമായി വീട്ടിലൊതുങ്ങാതെ, പഠനം തുടർന്ന് നാടിനു പ്രിയപ്പെട്ട ഡോക്ടറായ ചുനങ്ങാട് കാഞ്ഞിയൂർ മനയ്ക്കൽ സാവിത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ അമ്പലപ്പാറയുടെ പ്രിയപ്പെട്ട ഡോക്ടറമ്മ കടന്നുപോകുമ്പോൾ, അതിജീവനത്തിന്റെ അസാധാരണ ചരിത്രമായിരുന്നു ആ ജീവിതമെന്ന് അറിയുന്നവർ ചുരുക്കം. ഭർത്താവിന്റെ മരണശേഷം രണ്ടു കുഞ്ഞുമക്കളുമായി വീട്ടിലൊതുങ്ങാതെ, പഠനം തുടർന്ന് നാടിനു പ്രിയപ്പെട്ട ഡോക്ടറായ ചുനങ്ങാട് കാഞ്ഞിയൂർ മനയ്ക്കൽ സാവിത്രി അന്തർജനത്തിന്റെ ജീവിതം 6 പതിറ്റാണ്ടു മുൻപുള്ള കേരളത്തിൽ ഒരു സ്ത്രീക്കു സങ്കൽപിക്കാനാവാത്തതാണ്.  കൂടല്ലൂർ മനയിൽ 1938ൽ ജനിച്ച സാവിത്രിയുടെ വേളി പത്താം ക്ലാസ് പൂർത്തിയാക്കുന്നതിനു മുൻപേ കഴിഞ്ഞു. എൻജിനീയറായിരുന്ന കാഞ്ഞിയൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ പത്നിയായി ജീവിതം തുടങ്ങിയെങ്കിലും പത്താം ക്ലാസ് പഠനം തുടരാൻ ആഗ്രഹിച്ചു.

അക്കാലത്ത്, പാതിവഴിയിൽ നിർത്തിയ പഠനം പൂർത്തിയാക്കാൻ 21 വയസ്സു തികയണം. ഇരുപത്തിയൊന്നാം വയസ്സുവരെ കാത്തിരുന്ന സാവിത്രി സ്വയം പഠിച്ചു ജയിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ രണ്ടു പെൺമക്കളുടെ അമ്മയായി കുടുംബജീവിതം നയിക്കുമ്പോഴാണു ഭർത്താവ് പാമ്പുകടിയേറ്റു മരിച്ചത്.  അന്നത്തെ നാട്ടുനടപ്പിനു വിപരീതമായി വീണ്ടും പഠിക്കാൻ സാവിത്രി ആഗ്രഹിച്ചപ്പോൾ അച്ഛൻ കൂടല്ലൂർ നാരായണൻ നമ്പൂതിരിപ്പാടും ഭർതൃപിതാവ് കാഞ്ഞിയൂർ നാരായണൻ നമ്പൂതിരിപ്പാടും പിന്തുണച്ചു. സെന്റ് മേരീസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റി (ഇപ്പോഴത്തെ പ്ലസ്ടു) പഠനത്തിനു ചേർന്ന് തൃശൂരിലേക്കു പുറപ്പെടുമ്പോൾ 2 മക്കളും കൂടെയുണ്ടായിരുന്നു.

ADVERTISEMENT

പിന്നീട് 2 വർഷം പാലക്കാട് വിക്ടോറിയ കോളജിൽ പ്രീ പ്രഫഷനൽ കോഴ്സും പഠിച്ച് 1966ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. പുതിയ വിദ്യാർഥിയെ സഹപാഠികൾ ആരാധനയോടെ ചേർത്തു പിടിച്ചു.  എംബിബിഎസ് നേടിയ ശേഷം 2 വർഷത്തിലധികം കോഴിക്കോട്ടും നന്മണ്ടയിലും ജോലി ചെയ്തു. പിന്നീടു കാഞ്ഞിയൂർ മനയിലെത്തി.‍  അമ്പലപ്പാറയിൽ ക്ലിനിക് തു‌ടങ്ങി. വൈകാതെ നാട്ടുകാർക്കു പ്രിയപ്പെട്ട ഡോക്ടർ തമ്പുരാട്ടിയും ഡോക്ടറമ്മയുമായി. 2015 വരെ സേവനം തുടർന്ന അവർ ബുധൻ വൈകിട്ട് കോട്ടയം കോടിമതയിൽ മകൾ വയസ്കര ഇല്ലത്ത് ഉമ അന്തർജനത്തിന്റെ വസതിയിലാണ് അന്തരിച്ചത്. ഒളപ്പമണ്ണ മന ഉഷ അന്തർജനമാണ് മറ്റൊരു മകൾ. മരുമക്കൾ: സിൻഡിക്കറ്റ് ബാങ്ക് റിട്ട. ചീഫ് മാനേജർ നീലകണ്ഠൻ മൂസ്, സിഡാക് റിട്ട. എൻജിനീയർ ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്.