വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളു‌ടെ വാഹനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കര്‍ശനമാക്കിയതോടെ മതിയായ രേഖകള്‍ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹന ഉടമകൾക്കാണ് സൗജന്യയാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളു‌ടെ വാഹനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കര്‍ശനമാക്കിയതോടെ മതിയായ രേഖകള്‍ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹന ഉടമകൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ആര്‍സി ബുക്കില്‍ വാഹനത്തിന്റെ നമ്പറും ഉടമയുടെ പേരും പഞ്ചായത്തും കൃത്യമാണെങ്കിലേ സൗജന്യം അനുവദിക്കുകയുള്ളുവെന്ന് അറിയിച്ച് ടോൾ കമ്പനി പരിശോധന നടത്തിയതോടെയാണ് 6 പഞ്ചായത്തുകള്‍ക്ക് പുറമേ നിന്നെത്തിയ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കിയത്. 

പലരും തര്‍ക്കിച്ചെങ്കിലും വാഹന ഉടമയുടെ വിലാസം മേല്‍പറഞ്ഞ പഞ്ചായത്തില്‍ അല്ലാത്ത വാഹനങ്ങളെ ടോള്‍ നല്‍കിയ ശേഷമാണ് കടത്തിവിട്ടത്. ഇത് പരിശോധന നടത്തിയ ലൈനില്‍ തിരക്ക് വര്‍ധിപ്പിച്ചു. ആർസി ബുക്കിന്റെ ഒറിജിനലോ കോപ്പിയോ കാണിക്കാതെ തുടര്‍ന്നുള്ള ദിവസങ്ങളിലും സൗജന്യയാത്ര അനുവദിക്കില്ല. വിവിധ  വാഹനങ്ങൾ പ്രദേശവാസികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്തി കടന്നുപോകുന്നത് ഇതോടെ നിലച്ചു.