പാലക്കാട് ∙ കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്നു മാത്രമല്ല മൂത്രത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഐഐടി പാലക്കാട്. ഊർജ ആവശ്യങ്ങളെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിൽ അതിനായി സുസ്ഥിരമായ സാങ്കേതികവിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ‘മഗ്നീഷ്യം എയർ ഫ്യുവൽ സെൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്നു മാത്രമല്ല മൂത്രത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഐഐടി പാലക്കാട്. ഊർജ ആവശ്യങ്ങളെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിൽ അതിനായി സുസ്ഥിരമായ സാങ്കേതികവിദ്യയാണ്  വികസിപ്പിച്ചിരിക്കുന്നത്. 

‘മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച് ഉറവിടത്തിൽ നിന്നു വേരി‍തിരിച്ച് പഴകിയ മൂത്രം കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ’ എന്നതാണു പരീക്ഷണം. ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിൽ വി.സംഗീത, ഡോ.പി.എം.ശ്രീജിത്ത്, റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.  

ADVERTISEMENT

ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും. 5 ലീറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉൽപാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തൽ. ഈ വൈദ്യുതി എൽഇഡി ലാംപുകൾക്കും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഉപയോഗിക്കാം.  മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനവും ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുകയും നൈട്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ പോഷക ഘടകങ്ങളാൽ ജൈവവളം ഉൽപാദിപ്പിക്കുകയും ചെയ്തു.

വിസർജ്യവുമായി കലരാത്ത മൂത്രത്തിൽ നിന്നു മാത്രമേ ഉൽപാദനം സാധ്യമാകൂ. ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തൽ. കേന്ദ്രസർക്കാരിന്റെ ഡിപാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലുള്ള സയൻസ് ഫോർ ഇക്വിറ്റി എംപവർമെന്റ് വിഭാഗം പദ്ധതിക്കു വേണ്ട സഹായധനം നൽകും. നിലവിൽ ടെക്നോളജി റെഡിനെസ് ലെവൽ 4ൽ (ടിആർഎൽ) നിൽക്കുന്ന ഈ സാങ്കേതിക വിദ്യ പ്രാവർത്തികമാക്കാവുന്ന മികച്ച ടെക്നോളജിയായും പരിഗണിച്ചിട്ടുണ്ട്.

English Summary:

Electricity from urine; IIT with the project