പാലക്കാട് ∙ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയ അസംബ്ലികളും ചേർന്നു നടക്കുന്ന ജില്ലാതല പട്ടയമേള നാളെ വൈകിട്ട് 3ന് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പട്ടയം വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ പട്ടയമിഷനും പട്ടയ അസംബ്ലികളും ചേർന്നു നടക്കുന്ന ജില്ലാതല പട്ടയമേള നാളെ വൈകിട്ട് 3ന് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പട്ടയം വിതരണം ചെയ്യും.

ജില്ലയിൽ വിതരണത്തിനുള്ള 7218 പട്ടയങ്ങളിൽ 1141 എണ്ണം അട്ടപ്പാടിയിലും 51 എണ്ണം തൃത്താലയിലും നേരത്തേ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 6026 പട്ടയങ്ങളാണ് ഇനി വിതരണം ചെയ്യുക. 6767 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 319 ലാൻഡ് അസൈൻമെന്റ്/ ലക്ഷം വീട് പട്ടയങ്ങളും ചിറ്റൂരിലെ 112 മിച്ചഭൂമി പട്ടയങ്ങളും 20 കൈവശ അവകാശ രേഖാ പട്ടയങ്ങളുമാണ് ഉൾപ്പെടുന്നത്.

ADVERTISEMENT

 പാലക്കാട് 162, ചിറ്റൂർ 43, ആലത്തൂർ 28, പട്ടാമ്പി 36, ഒറ്റപ്പാലം 28, മണ്ണാർക്കാട് 22 എന്നിങ്ങനെയാണു താലൂക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളെന്നു ഡപ്യൂട്ടി കലക്ടർ ഡോ. എം.സി.റെജിൽ അറിയിച്ചു. 

പട്ടയഭൂമിയുമായി ബന്ധപ്പെട്ടു നിയമ പ്രശ്നങ്ങളുണ്ടായാൽ പരിഹാരത്തിനായി കലക്ടർ അധ്യക്ഷയായ പ്രത്യേക മിഷൻ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇടനിലക്കാരുടെ കെണിയിൽ വീഴാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും കലക്ടർ ആവശ്യപ്പെട്ടു.