അഗളി∙അട്ടപ്പാടി പാലൂർ കവലയിൽ റോഡരികിലെ മരം ലൈനിലേക്ക് വീണ് വൈദ്യുതി തൂണുകൾ തകർന്നു. ട്രാൻസ്‌ഫോമർ കേടായി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നേമുക്കാലോടെയാണ് പാലൂർ കവലയിൽ കൽപ്പെട്ടി റോഡരികിലെ കൂറ്റൻ പൂളമരം വൈദ്യുത ലൈനിലേക്ക് വീണത്. സ്കൂൾ വിടുന്ന സമയമായതിനാൽ റോഡിലും കവലയിലും കടകളിലും കുട്ടികളും ആളുകളും ഉണ്ടായിരുന്നു. സ്വകാര്യ ബസും കാറും ഓട്ടോറിക്ഷകളും ഉൾപ്പെടെ വാഹനങ്ങളും നിറുത്തിയിട്ടിരുന്നു. മരം വീണതോടെ കവലയിൽ നിന്ന് നാലുഭാഗത്തേക്കുമുള്ള ലൈനുകൾ പൊട്ടിയും താഴ്ന്നും നിലംപതിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനം പരിഭ്രാന്തരായെങ്കിലും ആർക്കും ആപത്തൊന്നും പറ്റിയില്ല. വാഹനങ്ങൾക്കും കേടുപാടുണ്ടായില്ല. കമ്പികൾക്കിടയിൽ പെട്ട വാഹനങ്ങളെ വൈദ്യുതി വിഛേദിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം നാട്ടുകാർ രക്ഷപ്പെടുത്തി. കമ്പികളിൽ മരം വീണതോടെ 5 ഹൈടെൻഷൻ തൂണുകളും ഒരു എൽടി തൂണും തകർന്നു. സ്ഥാപിച്ചിരുന്ന നിർമിതി തകർന്ന് ട്രാൻസ്ഫോമറിന് കേടുപറ്റി. 5 ലക്ഷത്തോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.രാത്രി വൈകിയും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ഗതാഗതം പുനസ്ഥാപിക്കാനും ലൈനുകൾ വഴിയരികിലേക്ക് മാറ്റുവാനുമുള്ള ശ്രമത്തിലാണ്. 

ADVERTISEMENT

 സംഭവമറിഞ്ഞ ഉടനെ തന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം വിഛേദിച്ചത് വൻ അപകടം ഒഴിവാക്കി.സബ് എൻജിനീയർമാരായ കെ.രവി,പി.വി.മോഹൻദാസ്, ലൈൻമാൻമാരായ മാത്യു തോമസ്,ഷാവുദ്ദീൻ, കാളിമുത്തു എന്നിവർ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യുതി കരാറുകാരൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ സംഘവും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് മരം റോഡിൽ നിന്ന് മാറ്റി രാത്രി വൈകി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്തെ 6 ട്രാൻസ്ഫോമറുകളുടെ പരിധിയിലെ 1300 ഉപഭോക്താക്കൾ ഇരുട്ടിലായി. കൂടുതൽ ജോലിക്കാരെ എത്തിച്ച് ഇന്ന് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് കെഎസ്ഇബി അസി.എൻജിനീയർ കെ.ഷാജഹാൻ അറിയിച്ചു.