ചേലക്കര ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കും പഴയ ചാക്കും സമമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപു നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ മോദിക്കായില്ല. ഫാഷിസത്തിന്റെ 2 വശങ്ങളാണു മോദിയും പിണറായി വിജയനും. മന്ത്രിയായ കെ.രാധാകൃഷ്ണനെ ഒതുക്കാനുള്ള പിണറായി വിജയന്റെ ശ്രമമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേലക്കര ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കും പഴയ ചാക്കും സമമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപു നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ മോദിക്കായില്ല. ഫാഷിസത്തിന്റെ 2 വശങ്ങളാണു മോദിയും പിണറായി വിജയനും. മന്ത്രിയായ കെ.രാധാകൃഷ്ണനെ ഒതുക്കാനുള്ള പിണറായി വിജയന്റെ ശ്രമമാണു ലോക്സഭാ സ്ഥാനാർഥിത്വം. രാധാകൃഷ്ണൻ മന്ത്രിയായും രമ്യ ഹരിദാസ് എംപിയായും തുടരുമെന്നും അതോടെ പിണറായി വിജയന്റെ കുതന്ത്രങ്ങൾ പൊളിയുമെന്നും വി.ഡി.സതീശൻ പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.

യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് അധ്യക്ഷനായി. സ്ഥാനാർഥി രമ്യ ഹരിദാസ്, വി.ടി.ബൽറാം, ജെബി മേത്തർ‍ എംപി, സി.പി.ജോൺ, ജോസ് വള്ളൂർ, എ.തങ്കപ്പൻ, വി.എസ്.വിജയരാഘവൻ, കെ.എ.ചന്ദ്രൻ, സി.എച്ച്.റഷീദ്, പി.എ.മുഹമ്മദ് റഷീദ്, പി.എം.അമീർ, രാജേന്ദ്രൻ അരങ്ങത്ത്, സുമേഷ് അച്യുതൻ, ജോസഫ് ചാലിശേരി, ജോൺ ആടുപാറ, സി.വി.കുര്യാക്കോസ്, കെ.ആർ.ഗിരിജൻ, ബാബുരാജൻ, കെ.വി.ദാസൻ, അനിൽ അക്കര, പി.എം.അനീഷ്, ഇ.വേണുഗോപാല മേനോൻ, ടി.എം.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.