പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ വാർഷിക വരുമാനം 4,85,000 രൂപ. കൈവശം 20,000 രൂപയാണുള്ളത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. അരപ്പവൻ സ്വർണമുണ്ട്. 22.50 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറുണ്ട്. കാർ വായ്പ ഉൾപ്പെടെ രമ്യ ഹരിദാസിന് 6,06,785 രൂപയുടെ ബാധ്യതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ വാർഷിക വരുമാനം 4,85,000 രൂപ. കൈവശം 20,000 രൂപയാണുള്ളത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. അരപ്പവൻ സ്വർണമുണ്ട്. 22.50 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറുണ്ട്. കാർ വായ്പ ഉൾപ്പെടെ രമ്യ ഹരിദാസിന് 6,06,785 രൂപയുടെ ബാധ്യതയുണ്ട്. മൂന്നു ബാങ്കുകളിലായി 24,813 രൂപ നിക്ഷേപമുണ്ട്. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി സമരം നടത്തിയത് തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലായി 9 കേസുകളുണ്ട്. ഇതിൽ 5 കേസുകളിൽ ശിക്ഷിക്കപ്പെട്ടു. എസ്എസ്എൽസിക്കു ശേഷം ഫാഷൻ ഡിസൈനിങ് കോഴ്സും പ്രീപ്രൈമറി ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ കോഴ്സും പൂർത്തീകരിച്ചു.

രമ്യയുടെ പിതാവ് ഹരിദാസന്റെ കൈവശം 1000 രൂപയുണ്ട്. കുറ്റിക്കാട്ടൂർ വില്ലേജിലെ ഭൂമിയിൽ ആയിരം ചതുരശ്രഅടി വിസ്തീർണമുള്ള വീടുണ്ട്. 20 ലക്ഷം രൂപയാണ് കമ്പോളവില. അമ്മ ടി.കെ.രാധയുടെ കൈവശം 500 രൂപയുണ്ട്. പേരിൽ മാവൂർ വില്ലേജിൽ 20 ലക്ഷം രൂപ കമ്പോളവിലയുള്ള ഭൂമിയുണ്ട്. അമ്മ രാധയ്ക്ക് 8,30,310 രൂപ വായ്പയുണ്ട്. വിവിധ ബാങ്കുകളിൽ 2,332 രൂപ നിക്ഷേപമുണ്ട്. രമ്യയുടെ സഹോദരൻ റെജിലിന്റെ കൈവശം 1000 രൂപയുണ്ട്. മൂന്നു ബാങ്കുകളിലായി 1780 രൂപ നിക്ഷേപം ഉണ്ട്. 30,000 രൂപ വില വരുന്ന യമഹ ബൈക്ക് ഇദ്ദേഹത്തിനുണ്ട്. സഹകരണബാങ്കിൽ 25,000 രൂപ കടമുണ്ട്.

ADVERTISEMENT

സി.കൃഷ്ണകുമാറിന് 41,90,429 രൂപയുടെ സമ്പാദ്യം; കൈവശം 10,000 രൂപ: ഒൻപത് കേസുകൾ

പാലക്കാട് ∙ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ കൈവശം ഉള്ളത് 10,000 രൂപ. വാർഷിക വരുമാനം 1,92,850 രൂപ. രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ ഉണ്ട്. ബാങ്ക് നിക്ഷേപം, എൽഐസി, ബോണ്ട്, 24 ഗ്രാം സ്വർണം ഉൾപ്പെടെ 41,90,429 രൂപയുടെ സമ്പാദ്യം ഉണ്ട്. ഇതിൽ സ്ഥാനാർഥിയുടെ ഇരുചക്ര വാഹനവും ഉൾപ്പെടുന്നു. കൃഷ്ണകുമാറിന്റെ പേരിൽ 7 സെന്റ് സ്ഥലത്ത് 3920 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട്. 40 ലക്ഷം രൂപയാണു മതിപ്പുവില.  ഭവന വായ്പ ഉൾപ്പെടെ 5,64,733 രൂപ ബാധ്യതയുണ്ട്. ബികോം ആണ് യോഗ്യത.

ADVERTISEMENT

ഭാര്യ വി.എസ്.മിനിമോളുടെ കൈവശം 10,000 രൂപയുണ്ട്. ഭാര്യയ്ക്ക് 20 ലക്ഷം മതിപ്പുവില കണക്കാക്കുന്ന 320 ഗ്രാം സ്വർണം ഉണ്ട്. 7 ലക്ഷം രൂപയുടെ ടൊയോട്ട ഗ്ലാൻസ കാറുണ്ട്. ഇതും നിക്ഷേപങ്ങളും പോളിസിയും ഉൾപ്പെടെ 37,82,150 രൂപയുടെ നിക്ഷേപം ഉണ്ട്.ഭാര്യയുടെ പേരിൽ 4 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന 13 സെന്റ് കാർഷികേതര ഭൂമിയുണ്ട്. 6 സെന്റിൽ 2613.6 ചതുരശ്ര അടി വിസ്തീർണത്തിൽ വീടുണ്ട്. 35 ലക്ഷം രൂപയാണു മതിപ്പുവില. കാർ ലോൺ ഉൾപ്പെടെ 1,20,000 രൂപയുടെ ബാധ്യതയുണ്ട്.