പാലക്കാട് ∙ പരിധി വിടുന്ന ചൂടിൽ പടക്കം പൊട്ടിക്കുമ്പോൾ ഏറെ കരുതലും സുരക്ഷയും അനിവാര്യമെന്ന് അഗ്നിരക്ഷാസേന. സ്വയം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അത്യാഹിതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം. ഉയർന്ന ചൂടിൽ ഒരു തീപ്പൊരി വീണാൽ പോലും അത്യാഹിതത്തിനു കാരണമാകും. ∙ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പരിധി വിടുന്ന ചൂടിൽ പടക്കം പൊട്ടിക്കുമ്പോൾ ഏറെ കരുതലും സുരക്ഷയും അനിവാര്യമെന്ന് അഗ്നിരക്ഷാസേന. സ്വയം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അത്യാഹിതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം. ഉയർന്ന ചൂടിൽ ഒരു തീപ്പൊരി വീണാൽ പോലും അത്യാഹിതത്തിനു കാരണമാകും. 
∙ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടികൾ പടക്കം പൊട്ടിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. വീട്ടിൽ പടക്കം സൂക്ഷിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണം ∙ പൊട്ടിക്കുന്ന സ്ഥലത്ത് പടക്കം കൂട്ടിയിടരുത്. ഒരു തീപ്പൊരി പാറിയെത്തിയാൽ കൂട്ടത്തോടെ പടക്കം പൊട്ടും.

അത്യാഹിതത്തിന് ഇടയാക്കും ∙ പടക്കം പൊട്ടിക്കുമ്പോൾ അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനായി ഒരു ബക്കറ്റ് വെള്ളം സമീപത്തു കരുതി വയ്ക്കണം ∙ സുരക്ഷിത അകലം പാലിച്ചു വേണം പടക്കത്തിനു തീകൊളുത്താൻ ∙ പടക്കം പൊട്ടിക്കുമ്പോൾ പരിസര വീടുകളിലുള്ള മുതിർന്ന വ്യക്തികൾ, കുട്ടികൾ, രോഗികൾ എന്നിവരുടെ അവസ്ഥ കൂടി പരിഗണിക്കണം ∙ വളർത്തു മൃഗങ്ങൾക്കും കരുതൽ ഉറപ്പാക്കണം ∙ അനധികൃതമായി തയാറാക്കുന്ന പടക്കങ്ങൾ വാങ്ങാതിരിക്കുക. ഇതിന്റെ ഉപയോഗം ആപത്തിനു വഴിവച്ചേക്കാം. 

ADVERTISEMENT

തീ പടർത്തരുത്
∙ പടക്കം കൊളുത്തി എറിയുമ്പോഴും വാണം പോലുള്ളവ ഉപയോഗിക്കുമ്പോഴും തീ പടരുന്നില്ലെന്ന് ഉറപ്പാക്കണം. വാണം പോലുള്ള പടക്കങ്ങൾ മരത്തിലടക്കം തീ പടർത്തും. അഗ്നിരക്ഷാ സേന കൂടുതൽ ബുദ്ധിമുട്ടുന്നതും ഇത്തരം തീപിടിത്തം കെടുത്താനാണ് ∙ പടക്കം കൊളുത്തി റോഡിലേക്കു വലിച്ചെറിയരുത്. ഏതു സമയത്തും യാത്രക്കാർ വരുന്നുണ്ടാകാം.

വിൽപനയിലും സുരക്ഷ പാലിക്കണം
∙ പടക്കവിൽപനശാലകളിൽ സുരക്ഷ ഉറപ്പാക്കണം. അളവിൽ കൂടുതൽ പടങ്ങൾ സൂക്ഷിക്കരുത് ∙ റോഡരികിലും മറ്റുമായി വെയിലത്തുള്ള പടക്ക വിൽപന അപകടകരമാണ് ∙ വെയിലത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പടക്കം സൂക്ഷിക്കുന്നതും അപകട സാധ്യത സൃഷ്ടിക്കും ∙ വാഹനങ്ങൾക്കു സമീപത്തു വച്ചും പടക്കം പൊട്ടിക്കരുത്.