പാലക്കാട് ∙ ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി കുഴൽമന്ദം മാത്തൂർ സിഎഫ്ഡി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പി.അഭിറാം. ഇന്ത്യൻ ടീമിലെ കേരളത്തിൽ നിന്നുള്ള ഏക പുരുഷ താരം കൂടിയായ അഭിറാം 4x400 മീറ്റർ റിലേ മത്സരത്തിലാണു രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഈ മാസം 24 മുതൽ 27വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി കുഴൽമന്ദം മാത്തൂർ സിഎഫ്ഡി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പി.അഭിറാം. ഇന്ത്യൻ ടീമിലെ കേരളത്തിൽ നിന്നുള്ള ഏക പുരുഷ താരം കൂടിയായ അഭിറാം 4x400 മീറ്റർ റിലേ മത്സരത്തിലാണു രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഈ മാസം 24 മുതൽ 27വരെ ദുബായിലാണു മത്സരം. 

ബെംഗളൂരുവിൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തുന്ന അഭിറാം 21നു ടീമിനൊപ്പം ദുബായിലേക്കു തിരിക്കും. മുൻവർഷം കുവൈത്തിൽ ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ മെഡ്‌ലെ റിലേയിൽ രാജ്യത്തിനായി സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു.  ചണ്ഡിഗഡിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 400 മീറ്ററിൽ 47.53 സെക്കൻഡിൽ ഓടിയെത്തിയാണ് ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു യോഗ്യത നേടിയത്. ഇതോടെ രണ്ടാമത്തെ രാജ്യാന്തര മത്സരത്തിനാണ് അഭിറാം ഇന്ത്യൻ ജഴ്സി അണിയുന്നത്.

ADVERTISEMENT

നാഷനൽ യൂത്ത് മീറ്റ് 400 മീറ്ററിൽ സ്വർണം നേടിയ താരം ഖേലോ ഇന്ത്യ, ദേശീയ സ്കൂൾ ഗെയിംസ് എന്നിവയിൽ സ്വർണവും ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെള്ളിയും ഓപ്പൺ നാഷനൽ മത്സരത്തിൽ വെങ്കലവും നേടി. സംസ്ഥാന സ്കൂൾ മേളകളിൽ വിവിധ റെക്കോർഡുകളും സ്വന്തം പേരിലാക്കി. ജി.വി.രാജ പുരസ്കാര ജേവതാവായ കെ.സുരേന്ദ്രൻ ആണു പരിശീലകൻ. മാത്തൂർ പല്ലൻചാത്തനൂർ അമ്പാട്ട് വീട്ടിൽ പ്രമോദിന്റെയും മഞ്ജുഷയുടെയും മകനാണ്. അഭിറാമിനെക്കൂടാതെ വനിതാവിഭാഗം 4x400 മീറ്റർ റിലേ ടീമംഗം സാന്ദ്രമോൾ സാബുവാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി താരം.