പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവർ ഇന്നു ജില്ലയിലെത്തും. രാഹുൽഗാന്ധി കണ്ണൂരിൽ നിന്നു ഹെലികോപ്റ്ററിൽ പകൽ 2.30ന് കോട്ടമൈതാനത്ത് എത്തും. തുടർന്നു 3 മണിക്കു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവർ ഇന്നു ജില്ലയിലെത്തും.   രാഹുൽഗാന്ധി കണ്ണൂരിൽ നിന്നു ഹെലികോപ്റ്ററിൽ പകൽ 2.30ന് കോട്ടമൈതാനത്ത് എത്തും. തുടർന്നു 3 മണിക്കു ചെറിയ കോട്ടമൈതാനത്തു യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും.  രണ്ടു മണിക്കു സമ്മേളനം ആരംഭിക്കുമെന്നു യുഡിഎഫ് ജില്ലാ ചെയർമാ‍ൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവർ അറിയിച്ചു. 

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പാലക്കാട്, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥികളായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, അബ്ദുൽ സമദ് സമദാനി എന്നിവർ പ്രസംഗിക്കും.

ADVERTISEMENT

യച്ചൂരി കോട്ടായിയിലും ഒറ്റപ്പാലത്തും 
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇടതു മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ഇന്നു ജില്ലയിലെത്തും. വൈകിട്ട് 4നു കോട്ടായി, 6ന് ഒറ്റപ്പാലം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ അദ്ദേഹം പങ്കെടുക്കും. 

മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തൃത്താല കൂറ്റനാട്ട് ഇന്നു വൈകിട്ട് മൂന്നിനു നടക്കുന്ന എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പങ്കെടുക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇന്നു രാവിലെ 10നു മലമ്പുഴ, വൈകിട്ട് 5നു കരിമ്പ, 6നു മണ്ണൂർ എന്നിവിടങ്ങളിലെ കൺവൻഷനുകളിൽ പ്രസംഗിക്കും. 

ADVERTISEMENT

ജെ.പി.നഡ്ഡകുളപ്പുള്ളിയിൽ അണ്ണാമലൈമലമ്പുഴയിൽ
ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നാളെ കുളപ്പുള്ളിയിലും എൻഡിഎ തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കും. 20ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ പാലക്കാട്ടും മലമ്പുഴയിലും റോഡ് ഷോ നടത്തും.