പാലക്കാട് ∙ നിലവിൽ ദക്ഷിണ റെയിൽവേ തയാറാക്കിയ സമയക്രമത്തിൽ, പാലക്കാട്ടേക്കു നീട്ടുന്ന ഉദയ് ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് കേ‍ായമ്പത്തൂർ കഴിഞ്ഞാൽ സ്റ്റേ‍ാപ്പ് പെ‍ാള്ളാച്ചിയിലും പാലക്കാടും മാത്രം. പെ‍ാള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റേ‍ാപ്പ് പരിഗണിക്കാത്തത് മേഖലയിലെ യാത്രക്കാർക്കു തിരിച്ചടിയാണ്. കൂടുതൽ സ്റ്റേ‍ാപ്പ് അനുവദിക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടലും സമ്മർദവും വേണ്ടിവരും. പേ‍ാത്തനൂർ ജംക്‌ഷനിലും സ്റ്റേ‍‌ാപ്പില്ല. ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിന്റെ താൽക്കാലിക സമയക്രമത്തിൽ പാലക്കാട് ജംക്ഷനിൽ നിന്നു പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 4.20നു പെ‍ാള്ളാച്ചിയിലും 5.55നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നിലവിൽ ദക്ഷിണ റെയിൽവേ തയാറാക്കിയ സമയക്രമത്തിൽ, പാലക്കാട്ടേക്കു നീട്ടുന്ന ഉദയ് ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് കേ‍ായമ്പത്തൂർ കഴിഞ്ഞാൽ സ്റ്റേ‍ാപ്പ് പെ‍ാള്ളാച്ചിയിലും പാലക്കാടും മാത്രം. പെ‍ാള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റേ‍ാപ്പ് പരിഗണിക്കാത്തത് മേഖലയിലെ യാത്രക്കാർക്കു തിരിച്ചടിയാണ്. കൂടുതൽ സ്റ്റേ‍ാപ്പ് അനുവദിക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടലും സമ്മർദവും വേണ്ടിവരും.

പേ‍ാത്തനൂർ ജംക്‌ഷനിലും സ്റ്റേ‍‌ാപ്പില്ല. ദക്ഷിണ റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിന്റെ താൽക്കാലിക സമയക്രമത്തിൽ പാലക്കാട് ജംക്ഷനിൽ നിന്നു പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 4.20നു പെ‍ാള്ളാച്ചിയിലും 5.55നു കേ‍ായമ്പത്തൂരിലും എത്തും. 6ന് കേ‍ായമ്പത്തൂരിൽ നിന്നു പുറപ്പെട്ട് 12.40നാണു ബെംഗളൂരുവിലെത്തുക. ഉച്ചയ്ക്കു 2.15നാണു മടക്കയാത്ര. രാത്രി 8.15നു കേ‍ായമ്പത്തൂരും 10.20നു പെ‍ാള്ളാച്ചിയിലും എത്തും. 10.40ന് പെ‍ാള്ളാച്ചിയിൽ നിന്നു തിരിച്ച് രാത്രി 11.50നു പാലക്കാട്ട് യാത്ര അവസാനിക്കും. പാലക്കാട്ടേക്കു നീട്ടുമ്പേ‍ാഴും നിലവിൽ ബെംഗളൂരുവിലെത്തുന്ന സമയത്തിൽ മാറ്റമില്ല. 535.16  കിലേ‍മീറ്ററാണു പാലക്കാട്– ബെംഗളൂരു ദൂരം.

ADVERTISEMENT

ദിശ മാറുന്നതിന്റെ ഭാഗമായി പെ‍ാള്ളാച്ചിയിൽ വച്ച് എൻജിൻ മാറ്റും. നിലവിൽ കേ‍ായമ്പത്തൂരിൽ നടത്തുന്ന പ്രാഥമിക പരിപാലനം പാലക്കാട് ജംക്ഷനിൽ നടത്തും. അതിനു സൗകര്യമെ‍ാരുക്കാൻ അടുത്ത ദിവസം നടപടി ആരംഭിക്കും. കേ‍ായമ്പത്തൂർ– പെ‍ാള്ളാച്ചി വഴി ട്രെയിൻ പാലക്കാട് എത്താൻ 104 കിലേ‌ാമീറ്ററാണു ദൂരം,  കേ‍ായമ്പത്തൂർ– വാളയാർ വഴിയാണെങ്കിൽ 54 കിലേ‍ാമീറ്ററും. പരീക്ഷണ ഒ‍ാട്ടത്തിൽ പെ‍ാള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫേ‍ാമുകളിൽ ചിലയിടത്ത് തടസ്സങ്ങൾ കണ്ടെത്തിയതായാണു വിവരം. അവ താമസിയാതെ പരിഹരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്ന തീയതി തീരുമാനിച്ചിട്ടില്ല.

English Summary:

Palakkad Awaits Uday Double Decker: Delays and Potential Schedule Shake-up