ലക്കിടി ∙ ലക്കിടിപേരൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന ഭാരതപ്പുഴയിലെ ലക്കിടി തടയണ വറ്റിവരണ്ടു, പുഴ നീർച്ചാലായതോടെ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം അവതാളത്തിൽ. 20 ദിവസമായി ലക്കിടിപേരൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലേക്കു ജലനിധി എസ്എൽഇസി (സ്കീം ലവൽ എക്സിക്യൂട്ടീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്കിടി ∙ ലക്കിടിപേരൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന ഭാരതപ്പുഴയിലെ ലക്കിടി തടയണ വറ്റിവരണ്ടു, പുഴ നീർച്ചാലായതോടെ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം അവതാളത്തിൽ. 20 ദിവസമായി ലക്കിടിപേരൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലേക്കു ജലനിധി എസ്എൽഇസി (സ്കീം ലവൽ എക്സിക്യൂട്ടീവ് കമ്മിറ്റി) ഒന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ജലവിതരണം നിയന്ത്രണം ഏർപ്പെടുത്തിയിട്ട്. 

ലക്കിടി തടയണയിൽ നിന്നു 24 മണിക്കൂറും വെള്ളം പമ്പിങ് നടത്തിയാണ് പഞ്ചായത്തിലെ മിക്ക  വാർഡുകളിലും ജലവിതരണം നടത്തുന്നത്. കനത്തച്ചൂടിൽ പുഴയിലെ തടയണയിൽ വെള്ളം വറ്റി തുടങ്ങിയതോടെ മണ്ണുമാന്തി ഉപയോഗിച്ച് പുഴയിൽ ചാലെടുത്താണ് പമ്പിങ് കേന്ദ്രത്തിലേക്കു വെള്ളം എത്തിച്ചിരുന്നത്.  പമ്പിങ് മണിക്കൂറുകൾ മാത്രമാക്കി ചുരുക്കിയിരുന്നു. എന്നാൽ ചൂട് അസഹ്യമായതോടെ പുഴയിലെ വെള്ളം പൂർണമായി വറ്റിക്കഴിഞ്ഞു. നീർച്ചാലായി മാറിയ പുഴയിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഖരിക്കുന്ന വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്.

ADVERTISEMENT

തിരുവില്വാമല പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്ന വെള്ളം 4 ദിവസമായി പമ്പിങ് മുടങ്ങി. ആളിയാർ വെള്ളം അതിർക്കാട് ഞാവളിൻകടവിൽ എത്തിയെങ്കിലും ലക്കിടിയിലേക്ക് എന്ന് എത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല, ഞാവളിൻകടവ് തടയണ നിറഞ്ഞു പേരൂർ പള്ളം തുരുത്ത് തടയണയും നിറഞ്ഞാൽ മാത്രമേ വെള്ളം ലക്കിടിയിലെത്തൂ, ജലവിതരണം താറുമാറായതോടെ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിലെ ചില വാർഡുകളിൽ ടാങ്കറിൽ ജലവിതരണം തുടങ്ങിക്കഴിഞ്ഞു.  ജലനിധി വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന പ്രദേശത്ത് ടാങ്കറിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.