കഞ്ചിക്കോട് ∙ മലമ്പുഴ– കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. 2 സമയങ്ങളിലായി രണ്ടിടങ്ങളിലായി ആനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബൈക്കുകൾ ആന ചവിട്ടി നശിപ്പിച്ചു. ആനയെ കണ്ടതോടെ ബൈക്ക് യാത്രക്കാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ചിക്കോട് ∙ മലമ്പുഴ– കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. 2 സമയങ്ങളിലായി രണ്ടിടങ്ങളിലായി ആനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബൈക്കുകൾ ആന ചവിട്ടി നശിപ്പിച്ചു. ആനയെ കണ്ടതോടെ ബൈക്ക് യാത്രക്കാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിനു സമീപം എളമ്പ്രക്കാട് പരിസരത്തു കാട്ടാനയുടെ ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ  ഉമ്മിണികുളത്താണ് ആദ്യ സംഭവം. തേങ്കുറുശി സ്വദേശി അനീഷാണു (35) ആനയുടെയും കുട്ടിയുടെയും മുന്നിൽ അകപ്പെട്ടത്‌. ഉമ്മിണികുളത്തെ ക്വാറിയിൽ ക്രഷർ ജീവനക്കാരനായ അനീഷ്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽപെടുകയായിരുന്നു.

അനീഷ്‌ ബൈക്ക്‌ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു.ഈ സംഭവം നടന്ന് അര മണിക്കൂറിനു ശേഷം മലമ്പുഴ കഞ്ചിക്കോട് പാതയിൽ പന്നിമട ആലിന്റെ ചുവട്ടിലാണു രണ്ടാമത്തെ സംഭവം. ധോണി റോയൽ ക്വാറിക്കു സമീപം വിനോയ് (51) ആണു ഭാഗ്യത്തിനു രക്ഷപ്പെട്ടത്. കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണു സംഭവം. വനത്തിൽ നിന്നു പെട്ടെന്നാണ് ആന പ്രധാന റോഡിലേക്കു കയറി വന്നത്. ആന മുന്നിലെത്തിയതോടെ വിനോയ് ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ ഓഫായി. വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആന പാഞ്ഞടുത്തു. ഇതോടെ വാഹനം റോഡിൽ ഉപേക്ഷിച്ച് ഇദ്ദേഹം ഓടി.  അപ്പോൾ ആ വഴിയെത്തിയ ലോറിയിൽ കയറിയാണു  രക്ഷപ്പെട്ടത്.  

ADVERTISEMENT

ഇതിനിടയിൽ ആന ബൈക്ക് ചവിട്ടിപ്പൊളിച്ചു. ആന അവിടെ നിന്നു പോയ ശേഷം വിവരമറിഞ്ഞെത്തിയ വനപാലകർ ബൈക്ക് ഫോറസ്റ്റ് ഓഫിസിലെത്തിച്ചു. വിനോയിയെ വനപാലകർ തന്നെ വീട്ടിലെത്തിച്ചു. മലമ്പുഴ–കഞ്ചിക്കോട് പന്നിമട റോഡിൽ കാട്ടാന ശല്യം രൂക്ഷമായതോടെ രാത്രി മേഖലയിലൂടെയുള്ള യാത്ര താൽക്കാലികമായി നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നും സൂചനയുണ്ട്.  നിരീക്ഷണത്തിനായി പ്രദേശത്തു കൂടുതൽ വാച്ചർമാരെ നിയോഗിച്ചെന്നും ജാഗ്രത പാലിക്കണമെന്നും റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്ന അറിയിച്ചു.