പാലക്കാട് ∙ ചുണ്ണാമ്പുത്തറ ബൈപാസ് റോഡിലെ ഇന്ദ്രാണി നഗറിനു സമീപം റോഡ് തകർന്നിട്ടു 4 വർഷം കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡ് പലഭാഗത്തും ചെളിക്കുളമാണ്. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു. ഒലവക്കോട് ഭാഗത്തു നിന്നു പാലക്കാട് ടൗണിൽ പ്രവേശിക്കാനുള്ള ബൈപാസ് റോഡാണിത്. കുഴിയിൽ വീണ് ഇരുചക്ര വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ചുണ്ണാമ്പുത്തറ ബൈപാസ് റോഡിലെ ഇന്ദ്രാണി നഗറിനു സമീപം റോഡ് തകർന്നിട്ടു 4 വർഷം കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡ് പലഭാഗത്തും ചെളിക്കുളമാണ്. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു. ഒലവക്കോട് ഭാഗത്തു നിന്നു പാലക്കാട് ടൗണിൽ പ്രവേശിക്കാനുള്ള ബൈപാസ് റോഡാണിത്. കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്കേൽക്കുന്നതു പതിവാണ്.

ഒരാഴ്ച മുൻപ് കുഴിയിൽ വീണ് ഒലവക്കോട് കാവിൽപാട് സ്വദേശി വിപിൻ ദാസിനു പരുക്കേറ്റിരുന്നു. കുഴിയിൽ കാർ ഉൾപ്പെടെ വാഹനങ്ങളും കുടുങ്ങും. കഴിഞ്ഞ ദിവസം ഫർണിച്ചർ കയറ്റി വന്ന പെട്ടി ഓട്ടോ കുടുങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വാഹനങ്ങൾ കുടുങ്ങിയാൽ പാലക്കാട്–ഒലവക്കോട് പ്രധാന റോഡിലും ഗതാഗതക്കുരുക്കുണ്ടാകും.

ADVERTISEMENT

മഴ തുടങ്ങിയ ശേഷം ഒട്ടേറെ അപകടങ്ങളുണ്ടായതായി നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയിൽ റോഡിലെ കുഴിയിലെ വെള്ളം കവിഞ്ഞു സമീപത്തെ വീടുകളുടെ മുറ്റംവരെയെത്തും. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ തവണ നഗരസഭ അധികൃതർക്കും മരാമത്ത് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

യുവജന സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയിട്ടും ഫലം കണ്ടില്ല. റോഡിൽ മാത്രം ഒതുങ്ങുന്നില്ല ദുരിതം. ഇതിനു സമീപത്തു തന്നെയുള്ള കനാലിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം രൂക്ഷമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കനാലിലേക്ക് ആളുകൾ വലിച്ചെറിയുന്നുണ്ട്. മാലിന്യം നിറഞ്ഞ് കനാലിന്റെ ഒഴുക്ക് നിലച്ചു.

ADVERTISEMENT

മഴ ശക്തമായാൽ കനാൽ കവിഞ്ഞു വെള്ളം റോഡിലും സമീപത്തെ കോളനികളിലും എത്തും. മരുന്നുകളുടെ ഉൾപ്പെടെ മാലിന്യം കനാലിലും സമീപത്തും കെട്ടിക്കിടക്കുന്നുണ്ട്. കൊതുകു ശല്യവും രൂക്ഷമാണ്. ഈ ഭാഗത്തു കാട് നിറഞ്ഞതും കനാലിന്റെ ഒഴുക്കിനെ ബാധിച്ചു. നടപടി ആവശ്യപ്പെട്ടു ജില്ലാ കലക്ടർക്ക് ഇന്നു പരാതി നൽകുമെന്നു പ്രദേശവാസി എൻ.കൃഷ്ണനുണ്ണി പറഞ്ഞു.