പിംസിൽ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാംപ് പാലക്കാട്∙ വാളയാർ ഡീർ പാർക്കിന് എതിർവശം സ്ഥിതിചെയ്യുന്ന പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) മേയ് 31 വരെ ശസ്ത്രക്രിയ നിർണയ ക്യാംപ് നടത്തുന്നു. ജനറൽ സർജറി, കാൻസർ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി, ഒഫ്‌താൽമോളജി, ഗൈനക്കോളജി, യൂറോളജി, ഗ്യാസ്ട്രോ

പിംസിൽ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാംപ് പാലക്കാട്∙ വാളയാർ ഡീർ പാർക്കിന് എതിർവശം സ്ഥിതിചെയ്യുന്ന പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) മേയ് 31 വരെ ശസ്ത്രക്രിയ നിർണയ ക്യാംപ് നടത്തുന്നു. ജനറൽ സർജറി, കാൻസർ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി, ഒഫ്‌താൽമോളജി, ഗൈനക്കോളജി, യൂറോളജി, ഗ്യാസ്ട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിംസിൽ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാംപ് പാലക്കാട്∙ വാളയാർ ഡീർ പാർക്കിന് എതിർവശം സ്ഥിതിചെയ്യുന്ന പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) മേയ് 31 വരെ ശസ്ത്രക്രിയ നിർണയ ക്യാംപ് നടത്തുന്നു. ജനറൽ സർജറി, കാൻസർ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി, ഒഫ്‌താൽമോളജി, ഗൈനക്കോളജി, യൂറോളജി, ഗ്യാസ്ട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിംസിൽ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാംപ്
പാലക്കാട്∙ വാളയാർ ഡീർ പാർക്കിന് എതിർവശം സ്ഥിതിചെയ്യുന്ന പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) മേയ് 31 വരെ ശസ്ത്രക്രിയ നിർണയ ക്യാംപ് നടത്തുന്നു. ജനറൽ സർജറി, കാൻസർ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി, ഒഫ്‌താൽമോളജി, ഗൈനക്കോളജി, യൂറോളജി, ഗ്യാസ്ട്രോ സർജറി, സ്പൈൻ സർജറി എന്നീ വിഭാഗങ്ങളിൽ പ്രഗത്ഭ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുന്നു.

ക്യാംപിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർമാരുടെ പരിശോധന സൗജന്യമായും, അൾട്രാസൗണ്ട് സ്കാൻ, സിടി സ്ക‌ാൻ, എക്സ്-റേ, ലാബ് തുടങ്ങിയ ടെസ്റ്റുകൾക്ക് ചാർജുകളിൽ 25 ശതമാനവും മരുന്നുകൾക്ക് 15 ശതമാനവും ഇളവുകൾ ലഭിക്കുന്നു. സർജറികളോ തുടർ ചികിത്സകളോ ആവശ്യമായി വരുന്നവർക്കു ചാർജുകളിൽ ഗണ്യമായ ഇളവുകൾ. 

ADVERTISEMENT

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി), മെഡിസെപ്, ഇഎസ്ഐ ഇൻഷുറൻസ് അംഗങ്ങൾക്ക് സിസേറിയൻ, മുട്ടുമാറ്റിവയ്ക്കൽ, കാൻസർ സർജറികൾ, ലാപറോസ്കോപിക് സർജറികൾ ഉൾപ്പെടെയുള്ള എല്ലാവിധ ശസ്ത്രക്രിയകളും കിടത്തി ചികിത്സകളും പൂർണ സൗജന്യം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 0491-2863000, 7994450025, 7012121181.

തൊഴിൽമേള
ഒറ്റപ്പാലം∙ മനിശ്ശേരി ജ്യോതിഷരത്നം കെ.എം.അച്യുതനെഴുത്തച്ഛൻ സ്മാരക വായനശാല  കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചു തൊഴിൽമേള നടത്തുന്നു. കെഎം ഓഡിറ്റോറിയത്തിൽ 31നാണു മേള. കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കൾ  പങ്കെടുക്കും. ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം നൽകുന്നതിനുള്ള റജിസ്ട്രേഷൻ സൗകര്യവുമുണ്ടാകും. 

ജില്ലാ കുടുംബശ്രീ മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്‌ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. ഉദ്യോഗാർഥികൾ https://knowledgemission.kerala.gov.in പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9605719904, 8113974189.

കരിയർ ഗൈഡൻസ് ക്ലാസ് 
കൂറ്റനാട്∙ ജനകീയ വായനശാലയുടെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവർക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ് നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഇന്നു വൈകിട്ട് 3നു നടക്കും. ഫോൺ: 9037593901.

ADVERTISEMENT

അധ്യാപക ഒഴിവ്
കൂറ്റനാട്∙ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക അനധ്യാപക ഒഴിവുണ്ട്. യുപി വിഭാഗം ജൂനിയർ ഹിന്ദി (ഒന്ന്), എഫ്ടിഎം (രണ്ട്) ഒഴിവുകളാണ് ഉള്ളത്. കൂടിക്കാഴ്ച 27ന് 2.30ന് നടക്കും.

താൽക്കാലിക ഒഴിവ്‌
പട്ടാമ്പി ∙ കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് ടി ഹിസ്റ്ററി, എച്ച്എസ്എസ്ടി (ജൂനിയർ) മാത്‍സ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. 30 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ച 29ന്
കൊപ്പം ∙ ഗവ. ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം എഫ്ടിഎം തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാൻ കൂടിക്കാഴ്ച 29നു രാവിലെ 10.30നു സ്കൂള്‍ ഓഫിസില്‍.

താൽക്കാലിക നിയമനം
കുമരനല്ലൂർ ∙ ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിസിഎം തസ്തികയിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28നു രാവിലെ 10ന്.
∙ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ  മലയാളം, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, ഇക്കണോമികസ്, അറബിക്, ഹിസ്റ്ററി (എല്ലാം ജൂനിയർ), ഇംഗ്ലീഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 28നു രാവിലെ 10ന്.

ADVERTISEMENT

എംആർഎസിൽ ഒഴിവ്
പാലക്കാട് ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ മുക്കാലിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി എംആർഎസിൽ ഏഴാം ക്ലാസിലുള്ള 2 ഒഴിവുകളിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും 29ന് രാവിലെ 11ന് സ്കൂളിൽ. കുടുംബ വാർഷികവരുമാനം 2 ലക്ഷം രൂപയോ അതിൽ കുറവോ ആയ പെൺകുട്ടികൾക്ക് പങ്കെടുക്കാം. ജാതി, വരുമാനം, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ, 2023-24ൽ ആറാം ക്ലാസിൽ പഠിച്ചത് തെളിയിക്കുന്ന സ്കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

മദർ അനിമേറ്റർ ഒഴിവ്
പാലക്കാട് ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ മുക്കാലിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി എംആർഎസിൽ കെ ഡിസ്കിന്റെ മഴവില്ല് -കേരളത്തിന് ഒരു ശാസ്ത്ര പഠനം പദ്ധതിയിൽ മദർ അനിമേറ്റർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 29ന് ഉച്ചയ്ക്ക് 12ന്. അട്ടപ്പാടി മേഖലയിലെ ബിടെക്,സയൻസ് ബിരുദധാരികൾക്ക് പങ്കെടുക്കാം. ഫോൺ: 04924 253347.

അധ്യാപക ഒഴിവ്
അഗളി ∙ ജിവിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ താഴെ പറയുന്ന തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. എൻവിറ്റി കെമിസ്ട്രി ജൂനിയർ, എൻവിറ്റി കൊമേഴ്സ് സീനിയർ (2), വൊക്കേഷനൽ ടീച്ചർ ഇൻ സ്മോൾ പൗൾട്രി ഫാർമർ, വൊക്കേഷനൽ ടീച്ചർ ഇൻ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, വൊക്കേഷനൽ ടീച്ചർ ഇൻ അക്കൗണ്ട്സ് അസിസ്റ്റന്റ്.കൂടിക്കാഴ്ച 29ന് രാവിലെ 10ന്. ഫോൺ: 9447714351.
∙അഗളി ഗവ.ഹൈസ്കൂളിൽ എച്ച്എസ്റ്റി (മലയാളം), എച്ച്എസ്റ്റി ഫിസിക്കൽ സയൻസ് (മലയാളം,തമിഴ്), എച്ച്എസ്റ്റി (ഹിന്ദി), എച്ച്എസ്റ്റി ഗണിതം (മലയാളം,തമിഴ്), എച്ച്എസ്റ്റി തമിഴ്, എച്ച്എസ്റ്റി സോഷ്യൽ സയൻസ് (തമിഴ്),യുപിഎസ്എ (മലയാളം) എന്നീ തസ്തികകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 28 രാവിലെ 10ന്.
∙ഷോളയൂർ ഗവ.ട്രൈബൽ എച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം,ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ്,ഇഗ്ലിഷ്,ഹിന്ദി വിഷയങ്ങളിലും യുപി വിഭാഗത്തിലും താൽക്കാലിക അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച 27 രാവിലെ 10ന്.

അധ്യാപക ഒഴിവ്
അട്ടപ്പാടി ∙ പുതൂർ ജിടിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഗണിതം (മലയാളം മീഡിയം), തമിഴ് മീഡിയത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, തമിഴ്, എൽപിഎസ്ടി, യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28 രാവിലെ 10ന്.