കാര്‍ഷികോത്സവം സംഘടിപ്പിച്ച് നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് പത്തനംതിട്ട ജില്ലയിലെ അടൂര്‍ പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം. ദേവാലയവുമായി ബന്ധപ്പെട്ട ഭവനങ്ങളില്‍ വിളവെടുക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്നത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കാര്‍ഷികോത്സവം സംഘടിപ്പിച്ച് നഷ്ടപ്പെട്ട കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് പത്തനംതിട്ട ജില്ലയിലെ അടൂര്‍ പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം. ദേവാലയവുമായി ബന്ധപ്പെട്ട ഭവനങ്ങളില്‍ വിളവെടുക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇന്നത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അതിനു വിപണനം കണ്ടെത്തുന്നതിനും ലഹ്മോ-2020 എന്ന പേരിലാണ് ഇൗ ദേവാലയത്തിന്റെ ചുമതലക്കാര്‍ കാര്‍ഷികോത്സവമായി ആഘോഷിക്കുന്നത്.

ദേവാലയത്തിന്റെ ചുറ്റുപാടിലും ഉളള ഭവനങ്ങളില്‍ വിളയിച്ചെടുത്ത കാര്‍ഷക ഉല്‍പന്നങ്ങള്‍ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി ശേഖരിച്ച് വിളംബര റാലിയോടെയാണ് ദേവാലയത്തില്‍ എത്തിക്കുന്നത്. ഇൗ വിളകള്‍ തരം തിരിച്ച് പ്രത്യേകം തയാറാക്കിയ സ്റ്റാളുകളില്‍ പ്രദര്‍ശനവും വിപണനവും നടത്താനാണു ദേവാലയ ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്. 19നാണ് ഇൗ കാര്‍ഷികമേള ദേവാലയാങ്കണത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇൗ മാതൃകയില്‍ എല്ലാ പള്ളികളിലും കാര്‍ഷിക സംസ്കാരം വിളിച്ചോതുന്ന കാര്‍ഷിക മാമാങ്കങ്ങള്‍ ഒരുക്കി എല്ലാവരെയും കൃഷിയിലേക്ക് തിരികെയെത്തിക്കുകയാണ് ഇൗ പദ്ധതിയുടെ ലക്ഷ്യമെന്ന് ഇടവക വികാരി ഫാ. ജോജി കെ. ജോയി പറഞ്ഞു.

ADVERTISEMENT

മേളയില്‍ കാര്‍ഷിക വിളകള്‍ ആവശ്യക്കാര്‍ക്ക് ലേലത്തില്‍ എടുക്കുകയും ചെയ്യാം. ഇതു കുടാതെ പ്രാര്‍ഥനാ യോഗങ്ങളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യ മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരോ മണിക്കൂര്‍ ഇടവിട്ട് കാണികള്‍ക്ക് സമ്മാനങ്ങള്‍ ലഭ്യമാക്കുന്നതിന് നറുക്കെടുപ്പും ക്രമീകരിച്ചിട്ടുണ്ട്.

ഉല്ലാസത്തിനായി കോമഡി ഷോ, വിവിധ കലാപരിപാടികളും കാണാം. ഇതിനൊപ്പം ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഫലവൃഷത്തോട്ടവും തോട്ടവും ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ തരിശായി കിടന്ന സ്ഥലത്തെ തെങ്ങ്, റമ്പൂട്ടാന്‍, മാവ്, ജാതി, നെല്ലി, ശീമപ്ലാവ് തുടങ്ങിയ ഫലവൃഷതൈകള്‍ നട്ടിട്ടുണ്ട്. ജൈവപച്ചക്കറി തോട്ടം തയാറാക്കുന്നതിനുള്ള ജോലികളും തുടങ്ങി കഴിഞ്ഞു.