ശബരിമല ∙ ഇത്തവണ മണ്ഡല - മകരവിളക്കുകാലത്തെ ആകെ വരുമാനം 263.46 കോടി രൂപ. ഇനി 8 കോടി രൂപയുടെ നാണയം എണ്ണാതെ അവശേഷിക്കുന്നുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. തിട്ടപ്പെടുത്തിയ തുകയിൽ കഴിഞ്ഞ തീർഥാടനകാലത്തെക്കാൾ 95.35 കോടിയുടെ വർധനയുണ്ട്. അതേസമയം 2017-18 വർഷത്തെ 263.77 കോടി എന്ന റെക്കോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ഇത്തവണ മണ്ഡല - മകരവിളക്കുകാലത്തെ ആകെ വരുമാനം 263.46 കോടി രൂപ. ഇനി 8 കോടി രൂപയുടെ നാണയം എണ്ണാതെ അവശേഷിക്കുന്നുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. തിട്ടപ്പെടുത്തിയ തുകയിൽ കഴിഞ്ഞ തീർഥാടനകാലത്തെക്കാൾ 95.35 കോടിയുടെ വർധനയുണ്ട്.  അതേസമയം 2017-18 വർഷത്തെ 263.77 കോടി എന്ന റെക്കോർഡ് മറികടക്കാൻ നാണയങ്ങൾ എണ്ണിത്തീരണം. 

ഇത്തവണ ലഭിച്ച നാണയത്തിന്റെ നല്ലൊരു പങ്ക് ദേവസ്വം ഭണ്ഡാരത്തിന്റെ 3 ഭാഗത്തായി കൂട്ടി ഇട്ടിരിക്കുകയാണ്. മകരവിളക്ക് കാലത്ത് പ്രതിദിനം 23 ലക്ഷം രൂപയുടെ നാണയം ധനലക്ഷ്മി ബാങ്കിനു കൈമാറിയിരുന്നു. നാണയം എണ്ണൽ ഇനി ഫെബ്രുവരി 5ന് പുനരാരംഭിക്കും. കുംഭ മാസ പൂജയ്ക്ക് നട തുറക്കുന്നതിനു മുൻപ് എണ്ണിത്തീർക്കാനായി കുറഞ്ഞത് 300 ജീവനക്കാരെ നിയോഗിക്കുമെന്ന്  ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.  കഴിഞ്ഞ വർഷം ആകെ വരുമാനം 168.11 കോടിയായിരുന്നു.

ADVERTISEMENT

തിരുവാഭരണത്തിന്റെ  മടക്കയാത്ര തുടങ്ങി

ശബരിമല ∙ മണ്ഡല-മകരവിളക്കു തീർഥാടനത്തിനു സമാപനം കുറിച്ച് തിരുവാഭരണത്തിന്റെ മടക്ക ഘോഷയാത്ര തുടങ്ങി. ഇന്നലെ പുലർച്ചെ 5ന് നട തുറന്ന് അഷ്ടാഭിഷേകം നടത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഗണപതിഹോമം നടന്നു. തുടർന്നു തിരുവാഭരണവാഹകർ തിരുനടയിൽ എത്തി പേടകം ശിരസിലേറ്റി പതിനെട്ടാംപടി ഇറങ്ങി. പിന്നാലെ പന്തളം രാജപ്രതിനിധി ഉത്രംനാൾ പ്രദീപ്കുമാർ വർമ ദർശനം നടത്തി.

ADVERTISEMENT

മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി അയ്യപ്പനു ഭസ്മാഭിഷേകം നടത്തി. രാജപ്രതിനിധി അയ്യപ്പനോട് വിട ചോദിച്ചതോടെ ഹരിവരാസനം ചൊല്ലി നട അടച്ചു. ഒരു വർഷത്തെ പൂജയുടെ മിച്ചം കണക്കാക്കിയുള്ള പണക്കിഴി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ രാജപ്രതിനിധിക്കു കൈമാറി. പതിനെട്ടാംപടി ഇറങ്ങിയ പ്രതിനിധി അടുത്ത ഒരു വർഷത്തെ ചെലവിനുള്ള തുക കണക്കാക്കി പണക്കിഴിയും നൽകിയാണ് മടങ്ങിയത്.  24ന് രാവിലെ തിരുവാഭരണം പന്തളത്ത് മടങ്ങിയെത്തും.