പത്തനംതിട്ട ∙ ലോക്ഡൗണിൽ നിരോധനാജ്ഞ ലംഘിച്ചു കറങ്ങി നടക്കുന്നവരുടെ വാഹനങ്ങൾക്ക് ഇനി നിർബന്ധിത ഹോം ക്വാറന്റീൻ. മോട്ടർ വാഹന ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് ഉടമസ്ഥരുടെ വീട്ടിൽത്തന്നെ ക്വാറന്റീൻ ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നത്ര ദിവസം വണ്ടി വീട്ടിൽ പൂട്ടി വയ്ക്കണം. വാഹനങ്ങളുടെ ഹാൻഡിൽ ലോക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ലോക്ഡൗണിൽ നിരോധനാജ്ഞ ലംഘിച്ചു കറങ്ങി നടക്കുന്നവരുടെ വാഹനങ്ങൾക്ക് ഇനി നിർബന്ധിത ഹോം ക്വാറന്റീൻ. മോട്ടർ വാഹന ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് ഉടമസ്ഥരുടെ വീട്ടിൽത്തന്നെ ക്വാറന്റീൻ ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നത്ര ദിവസം വാഹനം വീട്ടിൽ പൂട്ടി വയ്ക്കണം. വാഹനങ്ങളുടെ ഹാൻഡിൽ ലോക്ക് ചെയ്ത് കീ ഹോളിൽ മോട്ടർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിച്ച് സീൽ ചെയ്ത ശേഷം താക്കോൽ ഉടമയ്ക്കു നൽകും. അനുമതിയില്ലാതെ വീണ്ടും റോഡിൽ ഇറക്കാൻ കഴിയില്ല.

നിയമലംഘന സമയത്ത് വാഹനം ഓടിച്ചയാൾ ദിവസവും രാവിലെയും വൈകിട്ടും വണ്ടിയുടെ മുന്നിൽ നിന്ന് പടമെടുത്ത് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് വാട്സാപ്പിൽ അയച്ചു കൊടുക്കണം. പടമെടുക്കുമ്പോൾ അതതു ദിവസത്തെ പത്രവും കയ്യിൽ പിടിക്കണം. അന്നന്നു തന്നെ എടുത്ത ഫോട്ടോയാണെന്ന് ഉറപ്പിക്കാനാണിത്. നേരത്തെ വാഹനങ്ങൾ പിടിച്ചെടുത്താൽ പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

ADVERTISEMENT

എന്നാൽ, നിരോധനാജ്ഞ ലംഘനക്കേസുകൾ വർധിച്ചതോടെ വാഹനങ്ങൾ നിർത്തിയിടാൻ പൊലീസ് സ്റ്റേഷനിൽ സ്ഥലമില്ലാതായി. ഇതേത്തുടർന്നാണ് ക്വാറന്റീൻ പദ്ധതി നടപ്പാക്കിയത്. മല്ലപ്പള്ളി സബ് റീജനൽ ആർടി ഓഫിസിനു കീഴിലാണ് പദ്ധതിയുടെ തുടക്കം. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത്ത് ആൻഡ്രൂസാണ് ആശയത്തിനു പിന്നിൽ. പദ്ധതി നടപ്പാക്കിയതോടെ ചിത്രങ്ങൾ രാവിലെയും വൈകിട്ടും അജിത്തിന്റെ വാട്സാപ്പിൽ കിട്ടിത്തുടങ്ങി.