റാന്നി ∙ മധ്യപ്രദേശിൽ നിന്ന് എത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിനു നേരെ രാത്രിയിൽ ആക്രമണം. കല്ലേറിൽ ജനൽച്ചില്ല് പൊട്ടി കാലിൽ വീണ് വീട്ടമ്മയ്ക്കു പരുക്കേറ്റു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.അങ്ങാടി പഞ്ചായത്തിലെ ചിറക്കൽപടി കുന്നുംപുറത്ത് പാസ്റ്റർ കെ.ജെ.ജോസഫിന്റെ വീടിനു നേർക്കാണ് അക്രമണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ മധ്യപ്രദേശിൽ നിന്ന് എത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിനു നേരെ രാത്രിയിൽ ആക്രമണം. കല്ലേറിൽ ജനൽച്ചില്ല് പൊട്ടി കാലിൽ വീണ് വീട്ടമ്മയ്ക്കു പരുക്കേറ്റു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടി പഞ്ചായത്തിലെ ചിറക്കൽപടി കുന്നുംപുറത്ത് പാസ്റ്റർ കെ.ജെ.ജോസഫിന്റെ വീടിനു നേർക്കാണ് അക്രമണം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ മിനിക്കാണ് പരുക്കേറ്റത്. ചികിത്സ തേടി. സംഭവുമായി ബന്ധപ്പെട്ട് ഈട്ടിച്ചുവട് ചിറക്കൽപടി പുല്ലരിക്കാലായിൽ ഫെബിൻ ജോർജാണ് (20) അറസ്റ്റിലായത്.

ഹൃദ്രോഗിയായ ജോസഫ് ചികിത്സയ്ക്കായി മൂത്തമകൻ മത്തായി ജോസഫ് നഴ്സായി ജോലി നോക്കുന്ന ഇൻഡോറിലെ ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. ഭാര്യയും ഇളയ മകൻ ഏബിളും അദ്ദേഹത്തിനൊപ്പം പോയിരുന്നു. വീട് അടച്ചിട്ടിട്ടാണ് മാർച്ച് ആദ്യം പോയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇൻഡോറിൽ കുടുങ്ങിയിരിക്കുകയായിരുന്നു കുടുംബം. മലയാളി സമാജം സംഘടിപ്പിച്ചു നൽകിയ ബസിലാണ് ഇവർ അടക്കം 25 പേർ ശനിയാഴ്ച സന്ധ്യയ്ക്ക് ചങ്ങനാശേരി വരെ എത്തിയത്. 

ADVERTISEMENT

അങ്ങാടി പഞ്ചായത്ത് അയച്ച ആംബുലൻസിൽ രാത്രി 10 മണിയോടെ വീട്ടിലെത്തി. പുലർച്ചെ 2 മണിയോടെയാണ് വീട്ടിലേക്ക് ആരോ കല്ലെറിഞ്ഞത്. മുന്നിലെ 2 ജനാലകളുടെ ചില്ലുകളും ഓടുകളും പൊട്ടി. ജനാലകളുടെ തടി ഉരുപ്പടികൾ തകർത്ത് കല്ലുകളും ചില്ലുകളും മുറിക്കുള്ളിലെ കട്ടിലിൽ വീണു. സംഭവം അറിഞ്ഞ് രാത്രി തന്നെ പൊലീസ് എത്തി. മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.