പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ 4 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 48 ആയി. ∙ കുവൈത്തിൽ സ്റ്റാഫ് നഴ്സായ പന്തളം കുരമ്പാല സ്വദേശിയായ യുവതി (31), ഡൽഹിയിൽ നിന്നെത്തിയ കോന്നി അട്ടച്ചാക്കൽ സ്വദേശിനി (58), 22ന് മഹാരാഷ്ട്ര താനെയിൽ നിന്നെത്തിയ ഗർഭിണിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ജില്ലയിൽ ഇന്നലെ 4 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 48 ആയി. 

∙ കുവൈത്തിൽ സ്റ്റാഫ് നഴ്സായ പന്തളം കുരമ്പാല സ്വദേശിയായ യുവതി (31), ഡൽഹിയിൽ നിന്നെത്തിയ കോന്നി അട്ടച്ചാക്കൽ സ്വദേശിനി (58), 22ന് മഹാരാഷ്ട്ര താനെയിൽ നിന്നെത്തിയ ഗർഭിണിയായ സീതത്തോട് സ്വദേശിനി (30), ഡൽഹിയിൽ നിന്ന് രാജധാനി എക്‌സ്പ്രസിൽ എത്തിയ പടിഞ്ഞാറ്റോതറ സ്വദേശിനി (64) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ADVERTISEMENT

∙ 20ന് കുവൈത്തിൽ നിന്ന് തിരുവനന്തപുരം വിമാനത്തിൽ എത്തിയ യുവതി കുരമ്പാലയിലെ ഭർതൃവീട്ടിൽ എത്താതെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

∙ അട്ടച്ചാക്കൽ സ്വദേശിനി ഭർത്താവിനൊപ്പം മകളെ കാണാനാണ് ഡൽഹിയിൽ പോയത്. 22ന് ഈ ദമ്പതികൾ ട്രെയിനിൽ എറണാകുളത്ത് മടങ്ങിയെത്തി. അവിടെ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 27ന് ഭാര്യയ്ക്ക് പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

ADVERTISEMENT

∙ 22ന് മഹാരാഷ്ട്ര താനെയിൽ നിന്ന് ഡൽഹി– തിരുവനന്തപുരം ട്രെയിനിൽ എത്തിയ സീതത്തോട് സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ് വടശേരിക്കരയിലെ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു.

∙ ഡൽഹിയിൽ നിന്ന് രാജധാനി എക്‌സ്പ്രസിൽ എത്തിയ പടിഞ്ഞാറ്റോതറ സ്വദേശിനിയും ഭർത്താവും ജോലിയിൽ നിന്നു വിരമിച്ച് ഡൽഹിയിൽ തു‌ടരുകയായിരുന്നു. 26ന് എറണാകുളത്ത് എത്തി അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 

ADVERTISEMENT

ഭാര്യയ്ക്ക് ചുമയും പനിയും വന്നതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇവരെ സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.