പത്തനംതിട്ട ∙ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള അധ്യാപകരുടെ തയാറെടുപ്പുകൾ പൂർത്തിയായി. ഇന്റർനെറ്റും കംപ്യൂട്ടറും സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തവരുടെ കാര്യത്തിൽ ഇതുവരെ ക്രമീകരണമായിട്ടില്ല. ജില്ലയിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 1,02,341 കുട്ടികളാണ് പഠിക്കുന്നത്. അതിൽ ഓൺലൈൻ ക്ലാസുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള അധ്യാപകരുടെ തയാറെടുപ്പുകൾ പൂർത്തിയായി. ഇന്റർനെറ്റും കംപ്യൂട്ടറും സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തവരുടെ കാര്യത്തിൽ ഇതുവരെ ക്രമീകരണമായിട്ടില്ല. ജില്ലയിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 1,02,341 കുട്ടികളാണ് പഠിക്കുന്നത്. അതിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാതെ 4212 കുട്ടികളുണ്ട്. 

കൈറ്റ് വിക്ടോഴ്സ് ചാനലിലൂടെ ഇന്നു മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ് വീട്ടിൽ ടിവി, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് എന്നിവ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കു പോലും ക്ലാസ് നഷ്ടപ്പെടരുതെന്നാണു സർക്കാർ നിർദേശം. ക്ലാസ് ടീച്ചർ കുട്ടികളുമായി സംസാരിച്ച് സഹപാഠികളുടെ വീടുകൾ, അയൽ വീടുകൾ, ഗ്രന്ഥശാലകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെ ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നത്. 

ADVERTISEMENT

 കുട്ടികൾക്കുള്ള നിർദേശങ്ങൾ :

∙ എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണം.
∙ ബുക്കും പേനയും കൈവശം ഉണ്ടായിരിക്കണം.
∙ ആവശ്യമായ കുറിപ്പുകളും സംശയങ്ങളും എഴുതി വയ്ക്കാം. അവ വാട്സാപ്പിലൂടെ അയച്ചു കൊടുക്കുമ്പോൾ സംശയങ്ങൾക്ക് അതത് അധ്യാപകർ ഉത്തരം നൽകും.

ADVERTISEMENT

∙ പാഠപുസ്തകം തിരുവല്ല ബുക്ക് ഡിപ്പോയിൽ എത്തിയിട്ടുണ്ട്
∙ സ്കൂളിൽ പുസ്തകം എത്തുമ്പോൾ അറിയിക്കും. അപ്പോൾ വാങ്ങാവുന്നതാണ്.
∙ പുസ്തകം ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനുള്ള ലിങ്ക് കുട്ടികൾക്ക് അയച്ചു കൊടുത്തിട്ടുണ്ട് അത് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് വായിക്കാം.
∙ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഓൺലൈൻ പഠനത്തിന് വന്നിട്ടുണ്ടെങ്കിൽ അത് അധ്യാപകരെ അറിയിക്കണം. പകരം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും.