പത്തനംതിട്ട ∙ വിദ്യാർഥി യുവജന സമരങ്ങളെ പൊലീസ് അടിച്ചൊതുക്കുന്നു എന്നാരോപിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. തുടർന്നു ന‌‌ടന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി വി. എസ്. ജോയി ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഇന്നുവരെ അഭിമുഖീകരിക്കാത്ത നിലയിൽ കൊള്ളയും കള്ളക്കടത്തും നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ വിദ്യാർഥി യുവജന സമരങ്ങളെ പൊലീസ് അടിച്ചൊതുക്കുന്നു എന്നാരോപിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. തുടർന്നു ന‌‌ടന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി വി. എസ്. ജോയി ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഇന്നുവരെ അഭിമുഖീകരിക്കാത്ത നിലയിൽ കൊള്ളയും കള്ളക്കടത്തും നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്നുവെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്ന വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളെ പൊലീസ് ചോരയിൽ മുക്കിക്കൊല്ലുന്നെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെഎസ്‌യു ജില്ലാ ഭാരവാഹികളായ രാഹുൽ കൈതയ്ക്കൽ, ആഘോഷ് വി. സുരേഷ്, റെനോ പി. രാജൻ, നെസ്മൽ കാവിള, അലൻ ജിയോ മൈക്കൾ, അൽഷിഫാ മുഹമ്മദ്‌, അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശിയതിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി, സുബ്ഹാൻ അബ്ദുൽ മുത്തലിബ്, നന്ദു ഹരി, അഭിജിത് സോമൻ, ജോമി വർഗീസ്, ഇജാസ് ഖാൻ എന്നിവർക്ക് പരുക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് സെൻട്രൽ ജംക്‌ഷനിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു, എം.സി. ഷെരീഫ്, റെനീസ് മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.