പത്തനംതിട്ട ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂർ ശങ്കരൻ (സിപിഎം), വൈസ് പ്രസിഡന്റായി രാജി പി.രാജപ്പൻ (സിപിഐ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സി.കൃഷ്ണകുമാർ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. ശങ്കരന് 12, കൃഷ്ണകുമാറിന് 4 വോട്ടുകൾ ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രാജി പി.രാജപ്പനെയും യുഡിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂർ ശങ്കരൻ (സിപിഎം), വൈസ് പ്രസിഡന്റായി രാജി പി.രാജപ്പൻ (സിപിഐ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സി.കൃഷ്ണകുമാർ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. ശങ്കരന് 12, കൃഷ്ണകുമാറിന് 4 വോട്ടുകൾ ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രാജി പി.രാജപ്പനെയും യുഡിഎഫ് ജെസി അലക്സിനെയും സ്ഥാനാർഥികളാക്കി. രാജിക്ക് 12, ജെസിക്ക് 4 വോട്ടുകൾ ലഭിച്ചു.

ഓമല്ലൂർ ശങ്കരൻ (68)

ADVERTISEMENT

∙ വിദ്യാഭ്യാസ യോഗ്യത ബിഎസ്‌സി എൽഎൽബി. 1984–-87 കാലത്ത്‌ പത്തനംതിട്ട ഏരിയ സെക്രട്ടറിയായിരുന്നു. സി.പിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗവുമാണ്‌. എൽഎൽബി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതിന്‌ കേരള സർവകലാശാലയിൽനിന്ന്‌ 1976ൽ മള്ളൂർ ഗോവിന്ദപ്പിള്ള സ്‌മാരക സ്വർണമെഡൽ നേടി. കേരള ഹൈക്കോടതിയിൽ പ്രാക്‌ടീസ്‌ ആരംഭിച്ചു. പിന്നീട്‌ പത്തനംതിട്ടയിലെ കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചു. 1988 മുതൽ 2000 വരെ 12 വർഷം  ഓമല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌. 2000ലും 2005ലും  ജില്ലാ പഞ്ചായത്തിലേക്ക് ഇലന്തൂർ ഡിവിഷനിൽനിന്ന്‌ വിജയിച്ചു. 50ാം വയസ്സിൽ കർണാടക സംഗീതം പഠിച്ച് സംഗീത പരിപാടിയുടെ അരങ്ങേറ്റം നടത്തി. ഓമല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സരസ്വതി കലാക്ഷേത്രം രക്ഷാധികാരിയാണ്‌.   

രാജി പി.രാജൻ

ADVERTISEMENT

∙ വായ്പൂര് പുന്നത്തോട്ടത്തിൽ രാജി പി.രാജപ്പൻ (38) സിപിഐയുടെ കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റും  കോട്ടാങ്ങൽ വില്ലേജ് സെക്രട്ടറിയുമാണ്. വിദ്യാഭ്യാസ യോഗ്യത ബിഎസ്‌സി ബിഎഡ്. എഴുമറ്റൂർ  പഞ്ചായത്തിലെ എസ്‌സി പ്രമോട്ടറും സാക്ഷരതാമിഷന്റെ  പത്താംതരം തുല്യതാ കോഴ്സിൽ അധ്യാപികയായിരുന്നു. മല്ലപ്പള്ളി കീഴ്‍‌‌വായ്പൂര് ഗവ പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടറുമായിരുന്നു.