പന്തളം തെക്കേക്കര ∙ അടൂർ – പത്തനംതിട്ട റോഡിലെ ആനന്ദപ്പള്ളി മുതൽ കൈപ്പട്ടൂർ വരെയുള്ള യാത്രയ്ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വളരെയേറെ തിരക്കേറിയ റോഡിൽ കാൽനടയാത്ര പോലും ദുരിതമായി മാറുകയാണ്. പോത്രാട് കവല, തട്ട, മങ്കുഴി, തോലൂഴം തുടങ്ങിയ പ്രദേശങ്ങളാണ് അപകടമേഖലയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം തെക്കേക്കര ∙ അടൂർ – പത്തനംതിട്ട  റോഡിലെ ആനന്ദപ്പള്ളി   മുതൽ കൈപ്പട്ടൂർ  വരെയുള്ള യാത്രയ്ക്ക്   ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വളരെയേറെ തിരക്കേറിയ റോഡിൽ കാൽനടയാത്ര പോലും ദുരിതമായി മാറുകയാണ്. പോത്രാട് കവല, തട്ട, മങ്കുഴി, തോലൂഴം തുടങ്ങിയ പ്രദേശങ്ങളാണ് അപകടമേഖലയായി മാറുന്നത്. വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. ആനന്ദപ്പള്ളി മുതൽ കൈപ്പട്ടൂർ വരെയുള്ള ഭാഗങ്ങളിൽ അപകടമുന്നറിയിപ്പ് ബോർഡുകളും വേഗം കുറയ്ക്കണം എന്നുള്ള ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്. പ്രധാന ജംക്‌ഷനുകളായ പോത്രാട്, മങ്കുഴി, തോലൂഴം തുടങ്ങിയ ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിക്കണം. 

അതുപോലെ തന്നെ റോഡരികിലെ കാട് വെട്ടി നശിപ്പിക്കാനും നടപടി ഉണ്ടാകണം. വാഹനങ്ങൾ അമിത വേഗത്തിൽ വരുമ്പോൾ കാൽനട യാത്രക്കാർക്ക് കയറി നിൽക്കാൻ പോലും റോഡരികിൽ സ്ഥലമില്ല. കൂടാതെ സ്വകാര്യ ബസ്, ടിപ്പർ ലോറി എന്നിവയുടെ അമിത വേഗം പേടി ഉളവാക്കുന്നു. റോഡരികിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആനന്ദപ്പള്ളി കഴിഞ്ഞാൽ പിന്നീട് വാഹനങ്ങൾക്ക് വേഗം കൂടുതലാണ്. 

ADVERTISEMENT

രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിതമായ വരവും വേഗ കൂടുതലും കാരണം വഴിയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഭീതിയോടെ ആണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. അമിതമായ വളവ് പുതുതായി കടന്നുവരുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വളവുകളിലെ യാത്ര പലപ്പോഴും നിയന്ത്രിക്കാൻ ഡ്രൈവർമാർക്കും കഴിയുന്നില്ല. ആനന്ദപ്പള്ളി ഭാഗത്തെ ഇറക്കവും മങ്കുഴി എൻഎസ്എസ് സ്കൂൾ ഭാഗത്തെ വളവും ഇറക്കവും അപകടത്തിന് കാരണമാകുന്നുണ്ട്.