റാന്നി ∙ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ അടിപിടി. പൊലീസുമായി വാക്കേറ്റവും. വിവി പാറ്റ് എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് യുഡിഎഫ്, എൽ‌ഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കത്തിനും പൊലീസുമായുള്ള വാക്കേറ്റത്തിനും ഇടയാക്കിയത്. ചെറുകോൽ പഞ്ചായത്തിലെ 198–ാം നമ്പർ ബൂത്തിലെ വോട്ട് എണ്ണുന്നതിനാണ് വിവി പാറ്റ് യന്ത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ അടിപിടി. പൊലീസുമായി വാക്കേറ്റവും. വിവി പാറ്റ് എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് യുഡിഎഫ്, എൽ‌ഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കത്തിനും പൊലീസുമായുള്ള വാക്കേറ്റത്തിനും ഇടയാക്കിയത്. ചെറുകോൽ പഞ്ചായത്തിലെ 198–ാം നമ്പർ ബൂത്തിലെ വോട്ട് എണ്ണുന്നതിനാണ് വിവി പാറ്റ് യന്ത്രം എത്തിച്ചത്. എണ്ണുന്ന ഭാഗത്ത് യുഡിഎഫ് പ്രവർത്തകർ തടിച്ചു കൂടിയത് സിപിഎം നിയോജകമണ്ഡലം സെക്രട്ടറി പി.ആർ. പ്രസാദ് ചോദ്യം ചെയ്തു.

സ്ഥാനാർഥിയുടെ ഏജന്റുമാർ അല്ലാത്തവർ ഇറങ്ങിപ്പോകണമെന്ന് വരണാധികാരി നിർദേശിച്ചു. ഇതോടെ യുഡിഎഫ് പ്രവർത്തകർ പ്രസാദിനു നേരെ തിരിഞ്ഞു. സംഭവം അറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ വിവി പാറ്റ് യന്ത്രം എണ്ണുന്ന ഭാഗത്ത് ഓടിയെത്തി. തുടർന്നാണ് അടിപിടി നടന്നത്. പിന്നാലെ പൊലീസും പാഞ്ഞെത്തി. കൂട്ടംകൂടി നിന്നവരെ പൊലീസ് അടിച്ചോടിച്ചു.

ADVERTISEMENT

എൽഡിഎഫ് പ്രവർത്തകരായ എ.ആർ.വിക്രമൻ, ബഞ്ചമിൻ ജോസ് ജേക്കബ്, അനിൽ തുണ്ടിയിൽ, കെ.ആർ.രഞ്ചു, സന്തോഷ് കെ.ചാണ്ടി എന്നിവരെ പൊലീസ് മർദിച്ചെന്ന് പരാതിയുണ്ട്. ഇതേ തുടർന്നാണ് എൽഡിഎഫ് നേതാക്കളും പൊലീസും തമ്മിൽ‌ വാക്കേറ്റം ഉണ്ടായത്. വിവി പാറ്റ് യന്ത്രത്തിൽ സീൽ ഇല്ലാത്തതു ചോദ്യം ചെയ്തതിനാണ് എൽഡിഎഫ് പ്രവർത്തകർ മർദിച്ചതെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. എൽഡിഎഫ് പ്രവർത്തകർ മനഃപൂർവം പ്രശ്നം സൃഷ്ടിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.