‘85 വയസ്സുള്ള അമ്മയ്ക്ക് പെനിസിലിൻ അലർജിയുണ്ട്. അതിനാൽ കോവിഡ് വാക്സീൻ എടുക്കുന്നതിൽ കുഴപ്പമുണ്ടോ?’ തിരുവല്ല സ്വദേശി റൂബി ജോണിന്റേതായിരുന്നു സംശയം. സാധാരണയായി ഉണ്ടാകുന്ന അലർജി രോഗങ്ങൾ ഉള്ളവർ വാക്സീൻ എടുക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള ആശങ്ക കൂടുതലാണ്. എന്നാൽ, ഈ സംശയത്തിന്

‘85 വയസ്സുള്ള അമ്മയ്ക്ക് പെനിസിലിൻ അലർജിയുണ്ട്. അതിനാൽ കോവിഡ് വാക്സീൻ എടുക്കുന്നതിൽ കുഴപ്പമുണ്ടോ?’ തിരുവല്ല സ്വദേശി റൂബി ജോണിന്റേതായിരുന്നു സംശയം. സാധാരണയായി ഉണ്ടാകുന്ന അലർജി രോഗങ്ങൾ ഉള്ളവർ വാക്സീൻ എടുക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള ആശങ്ക കൂടുതലാണ്. എന്നാൽ, ഈ സംശയത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘85 വയസ്സുള്ള അമ്മയ്ക്ക് പെനിസിലിൻ അലർജിയുണ്ട്. അതിനാൽ കോവിഡ് വാക്സീൻ എടുക്കുന്നതിൽ കുഴപ്പമുണ്ടോ?’ തിരുവല്ല സ്വദേശി റൂബി ജോണിന്റേതായിരുന്നു സംശയം. സാധാരണയായി ഉണ്ടാകുന്ന അലർജി രോഗങ്ങൾ ഉള്ളവർ വാക്സീൻ എടുക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള ആശങ്ക കൂടുതലാണ്. എന്നാൽ, ഈ സംശയത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘85 വയസ്സുള്ള അമ്മയ്ക്ക് പെനിസിലിൻ അലർജിയുണ്ട്. അതിനാൽ കോവിഡ് വാക്സീൻ എടുക്കുന്നതിൽ കുഴപ്പമുണ്ടോ?’ തിരുവല്ല സ്വദേശി റൂബി ജോണിന്റേതായിരുന്നു സംശയം. സാധാരണയായി ഉണ്ടാകുന്ന അലർജി രോഗങ്ങൾ ഉള്ളവർ വാക്സീൻ എടുക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള ആശങ്ക കൂടുതലാണ്.

എന്നാൽ, ഈ സംശയത്തിന് സാധുതയില്ലെന്നാണ് പുഷ്പഗിരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രഫ.ഡോ.ഫിലിപ് മാത്യു പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി മലയാള മനോരമ സംഘടിപ്പിക്കുന്ന ഫോൺ ഇൻ പരിപാടിയുടെ ആദ്യദിവസം സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

ADVERTISEMENT

? കോവിഡ് നെഗറ്റീവ് ആയതിനു ശേഷം രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്. കലശലായ ശ്വാസംമുട്ടലും തലകറക്കവുമുണ്ടായിരുന്നു. വൈദ്യസഹായം തേടേണ്ടതുണ്ടോ? രാജേഷ്, പത്തനംതിട്ട

ടെസ്റ്റിൽ നെഗറ്റീവ് ആയതിനു ശേഷം രോഗലക്ഷണങ്ങൾ കാണിച്ചേക്കാം. അതിൽ അസ്വാഭാവികത ഉള്ളതായി തോന്നുന്നില്ല. ‘ലോങ് കോവിഡ് സെനാരിയോ’ എന്നാണ് ഇതിനു പറയുന്നത്. രോഗത്തിന്റേതായ അവസ്ഥകൾ പൂർണമായും രോഗിയിൽ നിന്ന് മാറാത്തതിനാലും ഇങ്ങനെ സംഭവിക്കാം. രണ്ടോ മൂന്നോ ആഴ്ച ഇതു തുടരാൻ സാധ്യതയുണ്ട്. അസ്വസ്ഥതകൾ കൂടുതലായാൽ വൈദ്യസഹായം തേടണം. 

? അമ്മയ്ക്ക് ജീവിതശൈലീ രോഗങ്ങൾ ഉണ്ട്. ഒപ്പം മുട്ടുവേദനയും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ വാക്സീൻ എടുത്താൽ ആരോഗ്യപ്രശ്നം ഉണ്ടാകുമോ?

ഇല്ല. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ മരുന്നിനോടും മറ്റും അലർജി ഇല്ലെങ്കിൽ ധൈര്യമായി വാക്സീൻ എടുക്കാം. 

ADVERTISEMENT

? നോട്ടുകളും നാണയങ്ങളുമൊക്കെ കൈമാറുമ്പോൾ വൈറസ് പകരാൻ സാധ്യതയുണ്ടെന്നു കേട്ടിട്ടുണ്ട്. ഇതിൽ സത്യാവസ്ഥയുണ്ടോ (തങ്കച്ചൻ, അടൂർ)

സാധ്യതയുണ്ട്, പക്ഷേ അതു വളരെ കുറവാണ്. വൈറസ് പ്രതലങ്ങളിൽ നിലനിൽക്കുന്നതിന് സാധ്യതയുണ്ട്. അതിനു കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുകയാണ് പ്രതിവിധി.

? വർഷങ്ങളായി വിദേശത്തു ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോൾ നാട്ടിലെത്തി. പ്രമേഹരോഗിയാണ്. ഇൻസുലിൻ എടുക്കുന്നുണ്ട്. കാലിനു നീരുമുണ്ട്. ഈ അവസ്ഥയിൽ വാക്സീൻ എടുക്കാൻ സാധിക്കുമോ (ഷംസുദ്ദീൻ, പത്തനംതിട്ട)

പ്രമേഹവും അലർജിയും ഉണ്ടെങ്കിലും വാക്സീൻ സ്വീകരിക്കുന്നതിൽ പ്രശ്നങ്ങളില്ല. എത്രയും വേഗം വാക്സീൻ എടുക്കുന്നതാണ് നല്ലത്. 

ADVERTISEMENT

? ആദ്യ ഡോസ് വാക്സീൻ എടുത്തതിനുശേഷം എത്ര ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത് (എം.ഒ.കോശി, ബാബു പ്രക്കാനം, സജു പത്തനംതിട്ട)

6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കാം. ഇതിൽ ചെറിയ കാലതാമസം ഉണ്ടായാലും പ്രശ്നങ്ങൾ ഇല്ല. ‘ദ് ലാൻസെറ്റ്’ തുടങ്ങിയ മാസികകളിൽ ഇതിനെപ്പറ്റിയുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല പഠനങ്ങളിലും ഇതു ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

? 34 വയസ്സുള്ള മകൻ ബെംഗളൂരുവിൽ നിന്നു വന്ന് ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് പോസിറ്റീവ് ആയി. ഇപ്പോൾ വീട്ടിൽതന്നെ ക്വാറന്റീനിലാണ്. വീട്ടിലെ കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം. (ഉഷ ശശി, വടശേരിക്കര)

മകനുമായി നേരിൽ സമ്പർക്കം വരാതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിലെ അംഗങ്ങൾ മാസ്ക് ധരിക്കുന്നത് നല്ലതാണ്. മകനുപയോഗിക്കാൻ പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടെങ്കിൽ പേടിക്കേണ്ടതില്ല. 

? ഒരു മാസത്തിനിടെ പേവിഷബാധയ്ക്കുള്ള (ആന്റി റാബീസ്) ഇൻജക്‌ഷൻ എടുത്തിരുന്നു. ഇപ്പോൾ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിൽ പ്രശ്നം ഉണ്ടോ? (ലാലി അടൂർ)

മറ്റു വാക്സീനുകൾ എടുത്തിട്ടുണ്ടെങ്കിലും കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിൽ പ്രശ്നങ്ങളില്ല.

? ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ട്. രക്തസമ്മർദവും കൂടുതലാണ്. ഈ അവസ്ഥയിൽ വാക്സീൻ എടുക്കാമോ (ടിന്റു, കുറ്റപ്പുഴ)

വാക്സീൻ സ്വീകരിക്കുന്നതിന് ഇത്തരം പ്രശ്നങ്ങൾ വിഷയമല്ല. 

? ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ വാക്സീൻ എടുക്കുന്നതിനു മുൻപ് എന്താണ് ചെയ്യേണ്ടത്. (സജു, പത്തനംതിട്ട)

മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർക്കും ധൈര്യമായി വാക്സീൻ സ്വീകരിക്കാം. ഗുരുതരമായ രോഗങ്ങളാണെങ്കിൽ സ്ഥിരമായി കാണുന്ന ഡോക്ടറുടെ നിർദേശം അനുസരിച്ച് മാത്രം വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലത്.