പത്തനംതിട്ട ∙ ജില്ലയിലെ ഹൃദ്രോഗികൾക്ക് ആശ്വാസമാണ് ജനറൽ ആശുപത്രിയിലെ കാത്ത്‌ ലാബ്. സ്വകാര്യ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്കായി വൻതുക ചെലവഴിക്കേണ്ടി വരുമ്പോൾ അതേ സൗകര്യത്തോടെ മികച്ച ചികിത്സ കിട്ടുന്നു എന്നതാണ് പ്രത്യേകത. ഇതിനോടകം 4500 ഹൃദ്രോഗികളെ ഇവിടെ ചികിത്സിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ജില്ലയിലെ ഹൃദ്രോഗികൾക്ക് ആശ്വാസമാണ് ജനറൽ ആശുപത്രിയിലെ കാത്ത്‌ ലാബ്. സ്വകാര്യ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്കായി വൻതുക ചെലവഴിക്കേണ്ടി വരുമ്പോൾ അതേ സൗകര്യത്തോടെ മികച്ച ചികിത്സ കിട്ടുന്നു എന്നതാണ് പ്രത്യേകത. ഇതിനോടകം 4500 ഹൃദ്രോഗികളെ ഇവിടെ ചികിത്സിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ ചികിത്സാ രംഗത്ത്, എംഎൽഎ ആയിരുന്നപ്പോൾ വീണാ ജോർജ് നടത്തിയ ഇടപെടലുകളുടെ ഫലമാണിത്. ആർദ്രം മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കിയ കാത്ത്‌ ലാബാണിത്.

ഹൃദ്രോഗ വിഭാഗത്തിനു പുറമേ ആധുനിക രീതിയിലുള്ള പക്ഷാഘാത പരിചരണ കേന്ദ്രവും ഇവിടെ തുടങ്ങി. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിലുള്ള ആംബുലൻസ് വാങ്ങി. കാരുണ്യ ഫാർമസി, ഫാർമസി ബ്ലോക്ക്, കാത്ത്‌ ലാബിലേക്കുള്ള ട്രോളി പാത്ത് എന്നിവയും നേട്ടങ്ങളാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിക്കും കരുതൽ ലഭിച്ചു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിൽ ആദ്യത്തെ നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയറ്റർ, ഐസിയു എന്നിവ ഇവിടെ സ്ഥാപിച്ചു.

ADVERTISEMENT

വൃക്കരോഗികളെ സഹായിക്കാനായി ഡയാലിസിസ് യൂണിറ്റ് തുടങ്ങി. പുതിയ ഒപി, അത്യാഹിത വിഭാഗ സമുച്ചയം, പ്രത്യേക നേത്ര പരിചരണ വിഭാഗം, ലക്ഷ്യം പദ്ധതിയിൽ ലേബർ റൂം നവീകരണം എന്നിവയും ജില്ലാ ആശുപത്രിയിലെ നവീകരണ നേട്ടങ്ങളാണ്. കോഴഞ്ചേരിയിൽ റീജനൽ ഹെൽത്ത് ലാബ് തുടങ്ങി. ഓതറ, ചെന്നീർക്കര, ഇലന്തൂർ, വല്ലന, ഓമല്ലൂർ, കടമ്മനിട്ട, കോയിപ്രം, മെഴുവേലി, മല്ലപ്പുഴശേരി എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇവിടങ്ങളിൽ വൈകിട്ട് 6 വരെ ഒപി പ്രവർത്തിക്കുന്നുണ്ട്.