സീതത്തോട് ∙ ഗവിക്കു പോകാൻ ആളുകൾ കൂടുതലാണെന്നു പറഞ്ഞ് ഇനി യാത്ര വൈകിപ്പിക്കേണ്ട. സഞ്ചാരികൾക്കു പോകാൻ ബസുകൾ വിട്ടുനൽകാൻ കെഎസ്ആർടിസി റെഡി. അതും മിതമായ നിരക്കിൽ.പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പ‍ത്തനംതിട്ട ജില്ലാ കോടതിയിലെ ജീവനക്കാരുടെ 30 പേരടങ്ങുന്ന സംഘം ഇന്നലെ ഗവി കാണാൻ എത്തിയത് കെഎസ്ആർടിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് ∙ ഗവിക്കു പോകാൻ ആളുകൾ കൂടുതലാണെന്നു പറഞ്ഞ് ഇനി യാത്ര വൈകിപ്പിക്കേണ്ട. സഞ്ചാരികൾക്കു പോകാൻ ബസുകൾ വിട്ടുനൽകാൻ കെഎസ്ആർടിസി റെഡി. അതും മിതമായ നിരക്കിൽ.പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പ‍ത്തനംതിട്ട ജില്ലാ കോടതിയിലെ ജീവനക്കാരുടെ 30 പേരടങ്ങുന്ന സംഘം ഇന്നലെ ഗവി കാണാൻ എത്തിയത് കെഎസ്ആർടിസി ബസിലായിരുന്നു. സ്ഥിരമായി സർവീസ് നടത്തുന്ന ഗവി ബസ് പോയതിനു പിന്നാലെ മറ്റൊരു ബസ് കൂടി പോകുന്നത് കണ്ട് ആളുകൾ തിരക്കിയപ്പോഴാണ് ഇങ്ങനൊരു സർവീസ് കൂടി കെഎസ്ആർടിസിയുടെ സേവനത്തിൽ ഉള്ള വിവരം പലരും അറിയുന്നത്.

രാവിലെ 7 മണിക്കു പത്തനംതിട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച് ആങ്ങമൂഴി, മൂഴിയാർ, കക്കി, ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ, എരുമേലി, റാന്നി വഴി രാത്രി 8 മണിയോടെ തിരികെ പത്തനംതിട്ടയിൽ എത്തും. വനത്തിലൂടെ മനോഹര കാഴ്ചകൾ കണ്ട് മൂഴിയാർ, കക്കി, ആനത്തോട് അണക്കെട്ടുകൾക്കു മുകളിലൂടെ മറക്കാനാകാത്ത യാത്രാനുഭവമാണ് ലഭിച്ചതെന്ന് കോടതി ഉദ്യോഗസ്ഥനായ എം.ആർ.മധുസൂദനൻപിള്ള പറഞ്ഞു.കാഴ്ച കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ ഡ്രൈവർ ഷാജഹാൻ ബസ് നിർത്തിനൽകി. 

ADVERTISEMENT

മുൻകൂട്ടി അറിയിച്ച പ്രകാരം കെഎസ്ഇബിയുടെ മൂഴിയാർ 40 ഏക്കർ കോളനി കന്റീനിൽ പ്രഭാത ഭക്ഷണവും കൊച്ചു പമ്പയിലെ കന്റീനിൽ ഉച്ചയൂണും ക്രമീകരിച്ചിരുന്നു.റോഡിലെ വളവും തിരിവും കാരണം ഗവിക്കുള്ള യാത്രയ്ക്കു മിനി ബസുകളാണ് ലഭിക്കുക. സീറ്റുകളുടെ എണ്ണവും സമയവും ദൂരവും അനുസരിച്ചാകും നിരക്ക് നിശ്ച്ചയിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള നിരക്കിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണ് കെഎസ്ആർടിസി ഈടാക്കുന്നത്.ഗവിയിലേക്കു സ്ഥിരമായി സഞ്ചാരികളുടെ തിരക്ക് വർധിച്ചാൽ കൂടുതൽ ബസ് ആരംഭിക്കുന്നതിനും നടപടികളെപറ്റിയും കെഎസ്ആർടിസിക്ക് ആലോചനയുണ്ട്.