തിരുവല്ല ∙ കുപ്പിയിൽ പെട്രോൾ നിറച്ചു നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പമ്പ് ജീവനക്കാരന് കുത്തേറ്റു. പമ്പിലെ മറ്റു ജീവനക്കാർ ചേർന്ന് കുത്തിയയാളെ ഓടിച്ചിട്ടു പിടികൂടി പൊലീസിൽ ഏൽപിച്ചു. തിങ്കളാഴ്ച രാത്രി 12ന് ഇടിഞ്ഞില്ലത്താണ് സംഭവം. കുത്തേറ്റ വേങ്ങൽ സ്വദേശി അഖിൽ ലാലിനെ (31) കോട്ടയം മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ കുപ്പിയിൽ പെട്രോൾ നിറച്ചു നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പമ്പ് ജീവനക്കാരന് കുത്തേറ്റു. പമ്പിലെ മറ്റു ജീവനക്കാർ ചേർന്ന് കുത്തിയയാളെ ഓടിച്ചിട്ടു പിടികൂടി പൊലീസിൽ ഏൽപിച്ചു. തിങ്കളാഴ്ച രാത്രി 12ന് ഇടിഞ്ഞില്ലത്താണ് സംഭവം.കുത്തേറ്റ വേങ്ങൽ സ്വദേശി അഖിൽ ലാലിനെ (31) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചക്കുളത്തുകാവ് മുക്കാട്ടിൽ ശ്രീലാൽ (31) ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ആൾ ബൈക്കുമായി കടന്നുകളഞ്ഞു.

പമ്പിലെത്തിയ ഇവർ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും അഖിൽ നൽകിയില്ല. തർക്കമായതോടെ ശ്രീലാൽ ബൈക്കിൽ നിന്നു കത്തിയെടുത്ത് അഖിലിനെ കുത്തുകയായിരുന്നു. മുഖത്തും കൈയ്ക്കും കുത്തേറ്റു. അക്രമം കണ്ട മറ്റു രണ്ടു ജീവനക്കാരും സമീപത്തെ മെഡിക്കൽ സ്റ്റോറിലെ സെക്യൂരിറ്റിയും ചേർന്ന് പിന്നാലെ ഓടി ശ്രീലാലിനെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഈ സമയം ബൈക്കുമായി കടന്നു. അറസ്റ്റിലായ ശ്രീലാൽ ചങ്ങനാശേരി സ്റ്റേഷനിൽ അടിപിടിക്കേസിലും തിരുവല്ലയിൽ കവർച്ചാ കേസിലും  പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.