കടമ്മനിട്ട (പത്തനംതിട്ട ) ∙ രാവൊരുക്കിയ കടും തിരശീലയിലേക്കു വർണങ്ങൾ വരച്ചുചേർത്തതുപോലെയായിരുന്നു അത് ... കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തിലലിഞ്ഞ രാത്രിയിലേക്കും പൊന്നുരുക്കിയൊഴിച്ചതുപോലുള്ള ചൂട്ടിൻവെളിച്ചത്തിലേക്കും വിളങ്ങി മംഗളഭൈരവിയും കാഞ്ഞിരമാലയുമെത്തിയതോടെ ‘അമ്പത്തൊന്നും നീയേ ദേവീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടമ്മനിട്ട (പത്തനംതിട്ട ) ∙ രാവൊരുക്കിയ കടും തിരശീലയിലേക്കു വർണങ്ങൾ വരച്ചുചേർത്തതുപോലെയായിരുന്നു അത് ... കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തിലലിഞ്ഞ രാത്രിയിലേക്കും പൊന്നുരുക്കിയൊഴിച്ചതുപോലുള്ള ചൂട്ടിൻവെളിച്ചത്തിലേക്കും വിളങ്ങി മംഗളഭൈരവിയും കാഞ്ഞിരമാലയുമെത്തിയതോടെ ‘അമ്പത്തൊന്നും നീയേ ദേവീ ആറാധാരപ്പൊരുളും നീയേ’ എന്നു മിഴിയും മനവും നിറഞ്ഞുപാടി നാടും നാട്ടുകാരും അമ്മയെ എതിരേറ്റു.

പ്രകൃതിയുടെ, ജീവന്റെ, ജീവിതത്തിന്റെ ഉണർവും ഊർജവുമായി വലിയപടയണിയെത്തിയതോടെ ഒരുവർഷത്തെ കാത്തിരിപ്പിനു സന്തോഷ സമാപനം. ക്ഷേത്രമുറ്റം നിറഞ്ഞു നിന്ന കരക്കാരുടെ ആർപ്പുവിളിക്കൊപ്പം നിറഞ്ഞുകത്തിയ ചൂട്ടുകറ്റകളും തീവെട്ടികളും നിരന്ന് വായ്ക്കുരവകളുയർന്നു മുഴങ്ങിയ അന്തരീക്ഷത്തിലേക്കു ചെണ്ടമേളത്തിന്റെ അകമ്പടിയിലായിരുന്നു എടുത്തുവരവ്.

ADVERTISEMENT

കയ്യിലെ ഒറ്റമുണ്ട് ഉയർത്തി കരപ്രമാണിമാർ താളം മുറുക്കിയതോടെ ഇടപ്പടയണിയുടെ പതിഞ്ഞ താളം വിട്ട് വലിയ പടയണിയുടെ മുറുകിയ താളത്തിലേക്കു കടമ്മനിട്ട ഉണർന്നു. കാപ്പൊലി, പ്രദക്ഷിണം എന്നിവ കഴിഞ്ഞ് പതിവു പോലെ കോലങ്ങൾ ആൽമരത്തിന്റെ ചുവട്ടിൽ ഇറക്കിവച്ചു. ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് വെളിച്ചപ്പാട് എത്തി കാലവഴിപാട് കുറവ് കൂടാതെ ന‌ടത്താനുള്ള അനുജ്ഞ നൽകിയതോടെ താവടിക്കാരെത്തി.

പുലവൃത്തവും പരദേശികളുമെത്തിയതോടെ നർമവും അതിനൊപ്പം ചിരിയുടെ അലകളുമുയർന്നു. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിഭവങ്ങൾ വിളമ്പി അവർ മടങ്ങിയതിനു പിന്നാലെ ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തി അമ്മൂമ്മയും ശർക്കരക്കുടവുമെത്തി. പിന്നാലെ കടമ്മനിട്ടയുടെയും കടമ്മനിട്ടക്കവിയുടെയും സ്വന്തം കുറത്തിയും ഗണപതിപ്പിശാചും മറുതയും കാലൻകോലവും കളത്തിൽ തുള്ളിയുറഞ്ഞു.

ADVERTISEMENT

പ്രകൃതിയുടെ ഓരോ ഭാവവും പകർന്ന ദേവതകളായി യക്ഷിക്കോലങ്ങളും പക്ഷിക്കോലവുമെത്തി. പിഴകളെല്ലാം പൊറുത്തനുഗ്രഹിക്കണമെന്നുപാടി പടയണി ആചാര്യൻ കടമ്മനിട്ട വാസുദേവൻ പിള്ളയും അനിൽകുമാർ,സുനിൽ ഇളപ്പുങ്കൽ എന്നിവരും കളമുണർത്തി പാട്ടിനെ നയിച്ചു. കെ.ആർ.രഞ്ജിത്ത്, നിശാന്ത്, കണ്ണൻ കിഴക്കേതിൽ, രഘു മേലാട്ട് എന്നിവർ ഏറ്റുപാടി നാടിന്റെ മനമുണർത്തി.

ഇന്ന്  പുലർച്ചെ ഉദയത്തിന്റെ ആദ്യകിരണം കാവിലെത്തുന്നതോടെയാണു വലിയ ഭൈരവി മംഗള ശ്ലോകം ചൊല്ലുക. തുടർന്നു പൂപ്പട വാരി തട്ടിന്മേൽക്കളിയും കഴിഞ്ഞു കരവഞ്ചി ഇറക്കിയാണു പിരിയുക. ഇന്ന് ക്ഷേത്ര നട തുറക്കില്ല. ദേവിക്ക് പള്ളിയുറക്കമാണ് എന്നാണു സങ്കൽപം. നാളെ പത്താമുദയദിനത്തിൽ പകൽ പടയണി ഉണ്ട്.