പന്തളം ∙ കാലവർഷത്തിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. വാർഡുതല സാനിറ്റേഷൻ സമിതികൾക്കുള്ള ഫണ്ട് വൈകിയതാണ് പ്രധാന തടസ്സം. ഓരോ വാർഡുകൾക്കും 20,000 രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. തുക കഴിഞ്ഞ ദിവസമാണ് സമിതിയുടെ അക്കൗണ്ടിലെത്തിയത്. ഇത്തവണ ശുചിത്വമിഷന്റെ വിഹിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ കാലവർഷത്തിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. വാർഡുതല സാനിറ്റേഷൻ സമിതികൾക്കുള്ള ഫണ്ട് വൈകിയതാണ് പ്രധാന തടസ്സം. ഓരോ വാർഡുകൾക്കും 20,000 രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. തുക കഴിഞ്ഞ ദിവസമാണ് സമിതിയുടെ അക്കൗണ്ടിലെത്തിയത്. ഇത്തവണ ശുചിത്വമിഷന്റെ വിഹിതം ലഭിച്ചിട്ടുമില്ല.

ഈ മാസം ആദ്യം തന്നെ ശുചീകരണ ജോലികൾ തുടങ്ങേണ്ടതായിരുന്നു. എന്നാൽ, ഫണ്ട് വൈകി. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിലിൽ യുഡിഎഫ് കൗൺസിലർ കെ.ആർ.വിജയകുമാർ ഈ വിഷയം ഉന്നയിച്ചിരുന്നു. പിന്നീട്, ഫണ്ട് ലഭ്യമാക്കിയെങ്കിലും ജോലികൾ പൂർത്തിയാക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്.ചില വാർഡുകളിൽ കിണറുകളിൽ‍ ക്ലോറിനേഷൻ ജോലികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഓടകളിലെ മാലിന്യനീക്കം തുടങ്ങിയില്ല. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും വൈകുന്നു. എന്നാൽ, ഫണ്ട് ലഭ്യമാക്കിയെന്നും ഉടൻ മഴക്കാലപൂർവ ശുചീകരണ ജോലികൾ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.

ADVERTISEMENT

പരിശോധനകൾ മുടങ്ങി

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായുള്ള കടകളിലെ പരിശോധനകളും മുടങ്ങി. കെഎസ്ആർടിസി റോഡിലെ കടകളിൽ മാത്രമാണ് പരിശോധന നടത്തിയത്. 12 കടകൾ പരിശോധിച്ചു. ഇവയിൽ 6 കടകൾക്ക് നോട്ടിസ് നൽകിയെന്നും 2 കടയുടമകൾ പിഴ അടച്ചെന്നും ഹെൽത്ത് ഇൻസ്പെക്ടർ എസ്.അനിൽകുമാർ പറഞ്ഞു. വാർഡ് സഭ നടക്കുന്നതിനാൽ വാഹനത്തിന്റെ കുറവ് ഒരു കാരണമാണ്. 29ന് വാർഡ് സഭകൾ പൂർത്തിയാകും. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവുമായി സഹകരിച്ചു സംയുക്ത പരിശോധന നടത്തുമെന്നുമാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം പറയുന്നത്.